Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാതൃഭൂമി മുൻ പത്രാധിപർ...

മാതൃഭൂമി മുൻ പത്രാധിപർ കെ.കെ ശ്രീധരൻ നായർ അന്തരിച്ചു

text_fields
bookmark_border
മാതൃഭൂമി മുൻ പത്രാധിപർ കെ.കെ ശ്രീധരൻ നായർ അന്തരിച്ചു
cancel

കൊച്ചി: മാതൃഭൂമി മുൻ​ പത്രാധിപർ കെ.കെ ശ്രീധരൻ നായർ (86) അന്തരിച്ചു. സർവീസിന്​ ശേഷം കൊച്ചിയിൽ വിശ്രമ ജീവിതം നയിച്ച്​ വരികയായിരുന്നു . 1953 ൽ സബ്​ എഡിറ്ററായി മാതൃഭൂമിയിൽ ജോലിയിൽ പ്രവേശിച്ച ഇദ്ദേഹം സീനീയർ സബ്​ എഡിറ്റർ, ചീഫ്​ സബ്​ എഡിറ്റർ, ന്യൂസ്​ എഡിറ്റർ, ഡെപ്യൂട്ടി എഡിറ്റർ എന്നീ തസ്​തികകളിൽ പ്രവർത്തിച്ചു. 1990 മുതൽ 10 വർഷം മാതൃഭൂമി പത്രത്തി​​െൻറ എഡിറ്ററായിരുന്നു.

2015 ജൂൺ എട്ടിന്​ മാതൃഭൂമിയിൽ നിന്ന്​ വിരമിച്ചു. പത്രപ്രവർത്തന രംഗത്തെ സമഗ്ര സംഭാവന വിലയിരുത്തി പ്രഥമ കേളപ്പജി സ്​മാരക പുരസ്​കാരത്തിന്​ (2010) അർഹനായിട്ടുണ്ട്​. പരേതയായ പത്​മിനി എസ്​ നായരാണ്​ ഭാര്യ. എസ്​ ഇന്ദിരാ നായർ, എസ്​ അജിത്​ കുമാർ എന്നിവർ മക്കളാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mathrubhumikk shreedharan nair
Next Story