ഇടുക്കിയിൽ കെ.എസ്.ആർ.ടി.സി ബസ് കാറിലിടിച്ച് രണ്ട് മരണം
text_fieldsതൊടുപുഴ: ഇടുക്കിയിൽ കെ.എസ്.ആർ.ടി.സി ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് രണ്ട് മരണം. മുട്ടം ചള്ളാവയലിലുണ്ടായ അപകടത്തിൽ മുണ്ടക്കയം സ്വദേശിയായ അന്നമ്മ ആൻറണി (42), ബോബി മാത്യൂ (32) എന്നിവരാണ് മരിച്ചത്. മൂന്നു പേർക്ക് പരിക്ക് പറ്റി.
പുലർച്ചെ ആറു മണിയോടുകൂടിയാണ് അപകടമുണ്ടായത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. മൃതദേഹങ്ങൾ തൊടുപുഴ താലൂക്ക് ആശുപത്രിയിൽ.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ഈരാറ്റുപേട്ടയിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. ദുബൈയിൽ നിന്നെത്തിയ അന്നമ്മ ബേബിയുടെ മകനെ കൂട്ടിവരുമ്പോഴാണ് അപകടം. അന്നമ്മയുടെ സഹോദരൻെറ മകനാണ് ബോബി മാത്യൂ. തൊടുപുഴ ഭാഗത്തേക്ക് പോവുകയായിരുന്നു കെ.എസ്.ആർ.ടി.സി ബസ്. രണ്ടു പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.