സി.പി.എം സംസ്ഥാന ജാഥ പിണറായി നയിക്കും
text_fieldsകൊച്ചി: സി.പി.എമ്മിന്‍െറ കേരളയാത്ര പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് നയിക്കും. തിരുവനന്തപുരത്ത് നടന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. സംസ്ഥാന സെക്രട്ടറിമാരാണ് സാധാരണ സംസ്ഥാന ജാഥകള്‍ നയിക്കാറുള്ളത്. എന്നാല്‍ ഈ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പിണറായിയെ ക്യാപ്റ്റനാക്കാന്‍ നിര്‍ദേശിച്ചത് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്.
കാസര്‍കോടുനിന്നും തിരുവനന്തപുരത്തേക്കുള്ള ജാഥയില്‍ 140 മണ്ഡലങ്ങളില്‍ സ്വീകരണ വേദികളുണ്ടാകും. ജാഥയുടെ പേരും സമയക്രമവും പിന്നീട് പ്രഖ്യാപിക്കും.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാര്‍ട്ടി പിണറായിയെയാണ് പരിഗണിക്കുന്നത് എന്ന സന്ദേശം ഇത് നല്‍കുന്നുണ്ട്. തന്‍െറ സ്ഥാനാര്ഥിത്ത്വത്തെക്കുറിച്ച് ജനങ്ങളും പാര്‍ട്ടിയും തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.