Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്​കൂൾ വിദ്യാർഥിനിയുടെ...

സ്​കൂൾ വിദ്യാർഥിനിയുടെ ആത്മഹത്യ ​ശ്രമം: അധ്യാപകർക്കെതിരെ കേസ്​

text_fields
bookmark_border
സ്​കൂൾ വിദ്യാർഥിനിയുടെ ആത്മഹത്യ ​ശ്രമം: അധ്യാപകർക്കെതിരെ കേസ്​
cancel
കൊല്ലം: 10ാം ക്ലാസ്​ വിദ്യർഥിനി സ്​കൂൾ കെട്ടിടത്തി​​​െൻറ മൂന്നാം നിലയില്‍നിന്ന് ചാടിയ സംഭവത്തില്‍ രണ്ട് അധ്യാപികമാർക്കെതിരെ ആത്മഹത്യപ്രേരണ കുറ്റം ചുമത്തി പൊലീസ്​ കേസെടുത്തു. ട്രിനിറ്റി ലൈസിയം സ്​കൂളിലെ അധ്യാപകരായ സിന്ധു, ക്രെസൻറ്​ എന്നിവർക്കെതിരെയാണ്​ കേസ്. ഗുരുതരാവസ്ഥയില്‍ ക‍ഴിയുന്ന കുട്ടിയുടെ മൊ‍ഴിയെടുക്കാൻ കഴിയാത്തതിനാൽ പിതാവി​​​െൻറ മൊ‍ഴി തിരുവനന്തപുരത്ത്​ കുട്ടി ചികിത്സയിലുള്ള ആശുപത്രിയിലെത്തി ​െപാലീസ് രേഖപ്പെടുത്തി.

സ്​കൂളിലെ സി.സി ടി.വി കാമറ ദൃശ്യങ്ങളും പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്​. എട്ടാം ക്ലാസുകാരിയായ ത​​​െൻറ ഇളയ മകളെ ശിക്ഷാ നടപടിയുടെ പേരിൽ ആണ്‍കുട്ടികള്‍ക്കൊപ്പമിരുത്തിയതിന്​ സിന്ധു എന്ന അധ്യാപികക്കെതിരെ സ്​കൂൾ അധികൃതരോട്​ പരാതി പറഞ്ഞിരു​െന്നന്ന്​ പിതാവ്​ പൊലിസിനോട്​ പറഞ്ഞു.തുടർന്നും ഇത്​ ആവർത്തിച്ചതിനാൽ ഇതിനെക്കുറിച്ച്​ അ​േന്വഷിക്കാൻ ​ പോയ 10ാം ക്ലാസിൽ പഠിക്കുന്ന മൂത്തമക​ളെ അധ്യാപകർ ശകാരിക്കുകയും മാനസികമായി പീഡിപ്പിക്കുകയായിരുന്നു. ഇതുമൂലമുള്ള മനോവിഷമം മൂലമാണ്​ കുട്ടി സ്​കൂൾ കെട്ടിടത്തിൽനിന്ന്​ ചാടിയതെന്നും പിതാവി​​​െൻറ മൊ‍ഴിയില്‍ പറയുന്നു.

മറ്റൊരു അധ്യാപികയായ ക്രെസൻറ്​, സിന്ധുവിന് പിന്തുണ നല്‍കി സംസാരിക്കുകയും കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച കൊല്ലത്തെ ആശുപത്രിയില്‍ തങ്ങ​ളോട് മോശമായി പെരുമാറിയെന്നും പിതാവ് മൊ‍ഴി നല്‍കിയിട്ടുണ്ട്​. കേസ്​ രജിസ്​റ്റർ ചെയ്​ത സാഹചര്യത്തിൽ അധ്യാപകരെ പൊലീസ്​ വിശദമായി ചോദ്യം ചെയ്യും. ആശുപത്രിയിൽ കഴിയുന്ന വിദ്യാർഥിനിയുടെ സഹപാഠികളിൽനിന്നും ദൃക്​സാക്ഷികളിൽനിന്നും ​പൊലീസ്​ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്​. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:teacherskerala newsstudentsuicide attemptmalayalam news
News Summary - 10th class student suicide attempt; case against teachers
Next Story