Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബംഗ്ലാദേശിൽ ഹിന്ദു...

ബംഗ്ലാദേശിൽ ഹിന്ദു പുരോഹിതന്​ ​വെ​േട്ടറ്റു

text_fields
bookmark_border
ബംഗ്ലാദേശിൽ ഹിന്ദു പുരോഹിതന്​ ​വെ​േട്ടറ്റു
cancel

ധാക്ക: ബംഗ്ലാദേശിൽ ഹിന്ദു പുരോഹിതനെയും ബുദ്ധ നേതാവിനെയും വെട്ടിക്കൊന്നതി​െൻറ നടുക്കം മാറും മു​േമ്പ ഹിന്ദു പുരോഹിതന്​​  നേരെ വീണ്ടും ആക്രമണം. ആയുധധാരികളായ സംഘത്തി​െൻറ ​വെ​േട്ടറ്റ ഇയാൾ ഗുരുതര നിലയിലാണ്​. സത്​കിറ ജില്ലയി​​​ൽ സ്​ഥിതി ചെയ്യുന്ന ശ്രീ ശ്രീ രാധ ഗോവിന്ദ ​​ക്ഷേത്രത്തിലെ പൂജാരി ബാബാ സിന്ദു റായ്​ ആണ്​ അക്രമിക്കപ്പെട്ടത്​.  

ക്ഷേത്രത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്ന റായിയെ ഉള്ളിൽ  കടന്ന​ എട്ടംഗ സായുധസംഘം മൂർച്ച​യേറിയ ആയുധം ഉ​പ​യോഗിച്ച് മുറിവേൽപ്പിക്കുകയായിരുന്നു. മറ്റുള്ളവർ എത്തുന്നതിന്​ മുമ്പ്​ ഉടൻ അക്രമികൾ രക്ഷപ്പെടുകയും ​ചെയ്​തു. ധാക്ക റസ്​റ്റോറൻറിൽ ​െഎ.എസ്​ ഭീകരർ നടത്തിയ ​​വെടി​വെപ്പിന്​ മണിക്കൂറുകൾ മാത്രം ശേഷിക്കവെയാണ്​​ പുതിയ​ സംഭവം റിപ്പോർട്ട്​ ചെയ്​തത്​.

വെള്ളിയാഴ്​ച രാത്രിയോടെ റസ്​റ്റോറൻറിലേക്ക്​ ഇരച്ചു കയറിയ ​െഎ.എസ്​ ഭീകരർ വെടി​വെപ്പ്​ നടത്തുകയും ഏറ്റുമുട്ടലിൽ ബന്ദികളടക്കം 30 പേർ കൊല്ലപ്പെടുകയും ​ചെയ്​തിരുന്നു. മുസ്​ലിം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശിൽ അടുത്തിടെയായി ഹിന്ദു, ക്രിസ്​ത്യൻ, മുസ്​ലിം, സൂഫി, ശിയാ വിഭാഗങ്ങൾക്ക്​ നേരെയുള്ള ആക്രമണം വർധിച്ചു.​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangladesh attack
Next Story