Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസാകിർ നായികിന്​ മാഫിയ...

സാകിർ നായികിന്​ മാഫിയ ബന്ധമെന്ന്​ എൻ.​െഎ.എ

text_fields
bookmark_border
zakir-naik
cancel

ന്യൂഡൽഹി: ഇസ്​ലാമിക പ്രഭാഷകൻ സാകിർ നായികിന്​ അധോലോക ബന്ധങ്ങളുണ്ടെന്ന്​ ദേശീയ അന്വേഷണ ഏജൻസി. നായികിന്​ ഇന്ത്യയി​െലയും മധ്യപൂർവേഷ്യയിലേയും അധോലോകവുമായി ബന്ധമുണ്ട്​. മാഫിയകളുടെ പിന്തുണയുള്ള കെട്ടിട നിർമാതാക്കളുമായും സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നും എൻ.​െഎ.എ ആരോപിക്കുന്നു. നായികി​​​െൻറ സാമ്പത്തിക ഉറവിടത്തെ കുറിച്ച്​ അന്വേഷിക്കുന്നതിനിടെയാണ്​ ഇക്കാര്യങ്ങൾ തെളിഞ്ഞതെന്നും എൻ.​െഎ.എ ആരോപിക്കുന്നു. 

മാഫിയകളുടെ പിന്തുണയുള്ള പർവെസ്​ ഖാൻ എന്ന നിർമാതാവിനോടൊപ്പം വൻ നിക്ഷേപങ്ങൾ നായിക്​ നടത്തിയിട്ടുണ്ട്​.  ദുബൈയിൽ നായികിന്​ റിയൽ എസ്​റ്റേറ്റ്​ താത്​പര്യങ്ങളുണ്ട്​.  അധോലോക നേതാവ്​ ഛോട്ടാ രാജ​​​െൻറ അനുയായിയാണ്​ പർവെസെന്നും എൻ.​െഎ.എ ആരോപിക്കുന്നു. 

ദുബൈയിലെ പസഫിക്​ സിറ്റി എന്ന 226 വില്ല പ്രൊജക്​ടുകൾക്കായി വൻ തുക നായിക്​ നിക്ഷേപിച്ചിരുന്നു. പിന്നീട്​ ആ പദ്ധതി അദ്ദേഹം തന്നെ ഏറ്റെടുത്ത്​ പീസ്​ സിറ്റി എന്ന്​ പേര്​ മാറ്റി. മുംബൈയിലും പുണെയിലും പർവെസ്​ ഖാനുമൊത്ത്​ നായിക്​ റിയൽ എസ്​റ്റേറ്റ്​ ബിസിനസുകൾ നടത്തുന്നുവെന്നും എൻ.​െഎ.എ പറയുന്നു. 

ഹാജി ഇസ്​മഇൗൽ ഹാജി അലന സനറ്റോറിയത്തിലെ പാർപ്പിട സമുച്ചയം നിർമിക്കുന്നതിനും വൻ തുക നിക്ഷേപിച്ചിട്ടുണ്ട്​. അന്വേഷണ വിവരങ്ങൾ എൻഫോഴ്​സ്​മ​​െൻറ്​ ഡയറക്​ടറേറ്റിനു കൈമാറിയിട്ടുണ്ട്​. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം എൻഫോഴ്​സ്​മ​​െൻറ്​ ഡയറക്​ടറേറ്റ്​ നേര​െത്ത തന്നെ നായികിനെതിരെ കേസെടുത്തിരുന്നു​. 

ഇതു കൂടാതെ മുംബൈയിലും മഹാരാഷ്​ട്രയിലെ മറ്റിടങ്ങളിലും നായികി​ന്​ നിക്ഷേപങ്ങളുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്​. കൂടാതെ നായികി​​​െൻറ ദുബൈയിലെ എമിറേറ്റ്​സ്​ അക്കൗണ്ടിൽ നിന്ന്​ മുംബൈയിലെ യുണിയൻ ബാങ്ക്​ എൻ.ആർ.​െഎ അക്കൗണ്ടിലേക്ക്​ ഏഴുതവണയായി 52.5 ലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ട്​. ഇൗ തുക പല വഴി കൈമാറിയതായും കണ്ടെത്തി.

എൻ.​െഎ.എയുടെ അപേക്ഷ പ്രകാരം വിദേശകാര്യ മന്ത്രാലയം സാകിർ നായികി​​​െൻറ പാസ്​പോർട്ട്​ അസാധുവാക്കിയിട്ടുണ്ട്​. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:zakir naikchota rajanmalayalam newsunder worldbuilder
News Summary - zakir naik has underworld relations -india news
Next Story