Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസന്യാസവും വിദ്വേഷവും...

സന്യാസവും വിദ്വേഷവും സമാസമം ​േചർത്ത യോഗി

text_fields
bookmark_border
സന്യാസവും വിദ്വേഷവും സമാസമം ​േചർത്ത യോഗി
cancel

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ എച്ച്​.എൻ.ബി ഗഡ്​വാൾ സർവകലാശാലയിൽനിന്ന്​ ബി.എസ്​സി കഴിഞ്ഞ അജയ്​ സിങ്​ സന്യാസിയായി മാറി യോഗി ആദിത്യനാഥ്​ എന്ന പേര്​ സ്വീകരിച്ചതോടെയാണ്​ രാജ്യത്തെ കുപ്രസിദ്ധനായ വിദ്വേഷ പ്രസംഗകനായി മാറിയത്​. ഹിന്ദു മഹാസഭ പ്രസിഡൻറായിര​ുന്ന മഹന്ത്​ അവൈദ്യനാഥി​​െൻറ പിൻഗാമിയായാണ്​ യോഗി ആദിത്യനാഥ്​ ഗോരഖ്​പൂർ മഠത്തി​​െൻറ മുഖ്യ പുരോഹിതനാകുന്നത്​. ആദിത്യനാഥിനെപോലെ മഹന്ത്​ അവൈദ്യനാഥും തീവ്ര ഹിന്ദുത്വവാദികളുടെ തീപ്പൊരിയായിരുന്നു.

മറ്റ്​ മതവിഭാഗങ്ങളെ ഹിന്ദുമതത്തിലേക്ക്​ മതപരിവർത്തനം ചെയ്​തെടുക്കുകയായിരുന്നു അദ്ദേഹത്തി​​െൻറ പ്രധാന പ്രവർത്തനം.
2015 മാർച്ചിൽ ആദിത്യനാഥി​​െൻറ നേതൃത്വത്തിൽ നടന്ന ഒരു ഹിന്ദുത്വ സമ്മേളനവേദിയിൽനിന്ന്​ മരിച്ച്​ മറമാടിയ മുസ്​ലിം സ്​ത്രീകളെയും മാനഭംഗപ്പെടുത്തണമെന്ന്​ ആഹ്വാനമുയർന്നിരുന്നു. ആദിത്യനാഥി​​െൻറ സാന്നിധ്യത്തിൽ നടന്ന ഇൗ ആഹ്വാനത്തി​​െൻറ ബഹിർസ്​ഫുരണമായി മീറത്തിനും ഗാസിയാബാദിനുമിടയിലുള്ള തൽഹെത്ത ഗ്രാമത്തിൽ 26 വയസ്സുള്ള മുസ്​ലിം യുവതിയുടെ മൃതശരീരം ഖബർസ്​ഥാനിൽനിന്ന്​ പുറത്തെടുത്ത്​ മാനഭംഗപ്പെടുത്തി.

ആദിത്യനാഥി​​െൻറ ഹിന്ദു യുവവാഹിനി എണ്ണമറ്റ വർഗീയകലാപങ്ങൾക്കാണ്​ ഉത്തർപ്രദേശിൽ നേതൃത്വം നൽകിയത്​. 5000 ക്രിസ്​ത്യാനികളെ ഹിന്ദുക്കളാക്കി 2005ൽ ഉത്തർപ്രദേശിൽ വ്യാപകമായ ഘർവാപസിക്ക്​ തുടക്കമിട്ടത്​ ആദിത്യനാഥാണ്​. എം.പിയായിരിക്കെ 2007ൽ ഗോരഖ്​പൂരിൽ നടന്ന വർഗീയസംഘർഷത്തിനും യോഗി നേതൃത്വം നൽകി. മുഹർറത്തോടനുബന്ധിച്ച്​ നടന്ന മുസ്​ലിം ഘോഷയാത്രക്ക്​ നേരെ ആക്രമണമുണ്ടായതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ഒരു ഹിന്ദു യുവാവിന്​ പരിക്കേറ്റിരുന്നു. തുടർന്ന്​ യുവാവ്​ കൊല്ലപ്പെട്ടപ്പോൾ പന്തംകൊളുത്തി പ്രകടനം നടത്താനൊരുങ്ങിയ യോഗിയെ പൊലീസ്​ തടഞ്ഞെങ്കിലും അദ്ദേഹം വിലക്ക്​ ലംഘിച്ചു.

 പ്രകടനവും നടുറോഡിൽ ശ്രദ്ധാഞ്​ജലി സഭയും നടത്തി. ജില്ല മജിസ്​​ട്രേറ്റി​െൻറ നിരോധനം ലംഘിച്ചതിന്​ അറസ്​റ്റിലായി ജയിലിൽപോ​േകണ്ടിവന്നു. ഇതിന്​ പ്രതികാരമായി ഹിന്ദു യുവവാഹിനി ​പ്രവർത്തകർ ട്രെയിനിന്​ തീവെച്ചു. ആദിത്യനാഥിനൊപ്പം നിന്ന്​ 2007ലെ വർഗീയകലാപത്തിന്​ നേതൃത്വപരമായ പങ്കുവഹിച്ചുവെന്ന്​ വ്യക്​തമാക്കിയ സുനിൽ സിങ്​ ഇക്കാര്യം വിവരിച്ചിട്ടുണ്ട്​. ‘‘ഞങ്ങളിലൊന്നിനെ കൊന്നാൽ നിങ്ങളിൽ നാലെണ്ണത്തെ കൊല്ലും’’ എന്ന നിലയിലായിരുന്നു അന്ന്​ മറുപടി നൽകിയത്​. ലവ്​ ജിഹാദ്​ ആരോപണവുമായി രംഗത്തുവന്ന അദ്ദേഹം ഒരു ഹിന്ദു പെൺകുട്ടിയെ മുസ്​ലിമാക്കിയാൽ പ്രതികാരമായി 100 മുസ്​ലിം പെൺകുട്ടികളെ ഹിന്ദുക്കളാക്കണമെന്ന്​ ആവശ്യപ്പെട്ടു.

ഹിന്ദു രാഷ്​ട്രത്തിൽ മുസ്​ലിംകൾക്ക്​ വോട്ടവകാശം ഇല്ലാതാക്കണമെന്നായിരുന്നു മറ്റൊരു പ്രസംഗം. ബാബരി മസ്​ജിദ്​ തകർത്ത സ്​ഥലത്ത്​ രാമക്ഷേത്രമുണ്ടാക്കുമെന്ന്​ ഇൗ തെരഞ്ഞെടുപ്പ്​ വേളയിലും ആവർത്തിച്ച്​ വ്യക്​തമാക്കിയ ആദിത്യനാഥ്​്​ സുപ്രീംകോടതി വിധി ​െെവകുകയാണെങ്കിൽ മറ്റു മാർഗങ്ങൾ ആരായുമെന്നും മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​. യോഗ അന​ുഷ്​ഠിക്കാത്തവർ കടലിൽ ചാടുകയോ ഇന്ത്യ വിട്ടുപോവുകയോ വേണമെന്ന അഭിപ്രായക്കാരനാണ്​ ആദിത്യനാഥ്​.
വിവിധ ജനവിഭാഗങ്ങൾക്കിടയിൽ വിദ്വേഷമുണ്ടാക്കിയതി​​െൻറ പേരിൽ നിരവധി കേസുകൾ യോഗിക്കെതിരെ രജിസ്​റ്റർ ചെയ്​തിട്ടുണ്ട്​.
 മൂന്ന്​ കലാപക്കുറ്റങ്ങൾ, ഒരു കൊലപാതകശ്രമം, മാരകായുധങ്ങളേന്തിയുള്ള രണ്ട്​ ആക്രമണങ്ങൾ, മറ്റുള്ളവരുടെ ജീവനും സ്വത്തും അപകടത്തിലാക്കൽ, ഭീഷണിപ്പെടുത്തൽ, നിയമവിര​ുദ്ധമായ സംഘം ചേരൽ, ശ്​മ​ശാനങ്ങളിൽ അതിക്രമിച്ചു കടക്കൽ എന്നിവക്ക്​ പുറമെയാണിത്​.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:adithyanath
News Summary - yogi adithyanath
Next Story