Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ...

യു.പിയിൽ സഖ്യമില്ലായിരുന്നെങ്കിൽ 300 സീറ്റിലധികം ബി.ജെ.പി നേടുമായിരുന്നു–രാജ്​നാഥ്​

text_fields
bookmark_border
യു.പിയിൽ സഖ്യമില്ലായിരുന്നെങ്കിൽ  300 സീറ്റിലധികം ബി.ജെ.പി നേടുമായിരുന്നു–രാജ്​നാഥ്​
cancel

ലഖ്​നോ: ഉത്തർപ്രദേശിൽ ​സമാജ്​വാദി പാർട്ടി– കോൺഗ്രസ്​ സഖ്യമില്ലായിരുന്നെങ്കിൽ 300 സീറ്റിലധികം നേടാൻ ബി.ജെ.പിക്ക്​ കഴിയ​ുമായിരുന്നുവെന്ന്​ ആഭ്യന്തരമന്ത്രി രാജ്​നാഥ്​ സിങ്​. യു.പിയിൽ പാർട്ടി കടുത്ത മത്സരമാണ്​ നേരിടുന്നത്​. ക്രമസമാധാന പാലനത്തിൽ അഖിലേഷ്​ സർക്കാറിനെതിരെ  ശക്തമായ ജനവികാരമാണുള്ളത്​. മുഖ്യമന്ത്രിയെന്ന നിലക്ക്​ സംസ്ഥാനത്തി​​െൻറ വികസനമായി അദ്ദേഹത്തതിന്​ ചൂണ്ടിക്കാണിക്കാനുള്ളത്​ ഒരു ദേശീയപാതമാത്രമാണെന്നും രാജ്​നാഥ്​ സിങ്​ പറഞ്ഞു.

തെരഞ്ഞെടുപ്പ്​ പ്രചരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം വർഗീയമായി ചിത്രീകരിക്കുകയുണ്ടായി. എന്നാൽ ഒരിടത്തും ജാതിയുടെയോ മതത്തി​​െൻറയോ പേരിൽ വിവേചനമുണ്ടാകാൻ പാടില്ലെന്നാണ്​ അദ്ദേഹം പറഞ്ഞത്​.  ഇതുവരെയുള്ള പൊതുജീവിതത്തിൽ താൻ ജാതി–മത രാഷ്​ട്രീയത്തെ പ്രോത്​സാഹിപ്പിച്ചിട്ടില്ല. ഒരു ജാതിയെയോ മതവിഭാഗത്തെയോ വോട്ട്​ ബാങ്ക്​ എന്ന രീതിയിൽ പ്രത്യേകമായി പരിഗണിച്ചിട്ടില്ല. പ്രധാനമന്ത്രി ത​​െൻറ പ്രസംഗത്തിലൂടെ യു.പിയിലെ ജനങ്ങളെ മതത്തി​​െൻറ പേരിൽ ധ്രുവീകരിക്കാൻ ശ്രമം നടത്തിയെന്ന വാദം അസംബന്ധമാണെന്നും രാജ്​നാഥ്​ സിങ്​ പറഞ്ഞു.

നോയിഡയിൽ സ്ഥാനാർഥിയായ മകൻ പങ്കജ്​ സിങ്​ വിജയിക്കുമെന്ന്​ പ്രതീക്ഷയുണ്ടെന്നും എന്നാൽ പ്രചരണത്തിനായി ഇറങ്ങിയിട്ടില്ലെന്നും രാജ്​നാഥ്​ സിങ്​ വ്യക്തമാക്കി.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajnath singhBJPBJP
News Summary - Without Akhilesh Yadav-Congress Alliance, BJP Would Cross 300
Next Story