Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ദ വയർ’:  വാർത്താ...

‘ദ വയർ’:  വാർത്താ വിലക്ക്​    ഹൈകോടതി  പുനഃസ്​​ഥാപിച്ചു

text_fields
bookmark_border
‘ദ വയർ’:  വാർത്താ വിലക്ക്​    ഹൈകോടതി  പുനഃസ്​​ഥാപിച്ചു
cancel

അഹ്​മദാബാദ്​:  ബി.ജെ.പി അധ്യക്ഷൻ  അമിത്​ ഷായുടെ  മകൻ ജയ്​ഷായുടെ വ്യവസായവുമായി ബന്ധപ്പെട്ട വാർത്തകൾ   പ്രസിദ്ധീകരിക്കുന്നതിൽനിന്ന്​  വാർത്ത പോർട്ടലായ  ‘ദ  വയറി’നെതി​രായ  വിലക്ക്​ ഗുജറാത്ത്​ ഹൈകോടതി  പുനഃസ്​ഥാപിച്ചു. കീഴ്​കോടതി ഉത്തരവിനെതിരെ ​ ജയ്​ നൽകിയ  ഹരജി പരിഗണിച്ചാണിത്​. 
 

കുറഞ്ഞകാലംെകാണ്ട്​ ജയ്​ഷായുടെ കമ്പനിക്കുണ്ടായ  വൻ സാമ്പത്തിക വളർച്ച  ‘ദ വയർ’  പുറത്തുവിട്ടിരുന്നു. ഇതേ തുടർന്ന്​  പോർട്ടലിനെതിരെ ജയ്​ അപകീർത്തി കേസ്​ ഫയൽ ചെയ്​തു. കമ്പനി വിവാദത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധപ്പെടുത്തി ലേഖനങ്ങൾ  പ്രസിദ്ധീകരിക്കുന്നത്​ തടയണമെന്ന ആവശ്യവും ഉന്നയിച്ചു. കോടതി ഇൗ ആവ​ശ്യങ്ങൾ അംഗീകരിച്ച്​​ പോർട്ടലിന്​  വിലക്കേർപ്പെടുത്തി. ഇൗ  തടസ്സം പിന്നീട്​ മേൽക്കോടതി ഭാഗികമായി  നീക്കിയതിനെയാണ്​ ജയ്​ ഹൈകോടതിൽ ചോദ്യം ​ചെയ്​തത്​.

ഹൈകോടതി  ഉത്തരവോടെ ‘ദ വയറിന്’​  വിവാദ കമ്പനിയുമായി ബന്ധപ്പെട്ട വാർത്തകൾ നൽകാനാവില്ല. കീഴ്​കോടതിയിൽ  മാനനഷ്​ടകേസി​​​െൻറ  വാദം പൂർത്തിയാകുന്നതുവ​െ​ര  വിലക്ക്​ തുടരുമെന്ന്​ കോടതി വ്യക്​തമാക്കി.  ദ വയർ ലേഖകന്മാർ, എഡിറ്റർ, മാനേജിങ്​  എഡിറ്റർ, തുടങ്ങിയവർക്കെതിരെ 100 കോടി രൂപ  നഷ്​ടപരിഹാരം ആവശ്യപ്പെട്ടാണ്​​  കേസ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amith shamalayalam newsJay shaWireNews Ban
News Summary - The wire news ban-India news
Next Story