Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്തിൽ സീറ്റ്...

ഗുജറാത്തിൽ സീറ്റ് കുറച്ചതിലെ അരിശമാണ്​ ബി.ജെ.പിക്കെന്ന്​ മേവാനി

text_fields
bookmark_border
ഗുജറാത്തിൽ സീറ്റ് കുറച്ചതിലെ അരിശമാണ്​ ബി.ജെ.പിക്കെന്ന്​ മേവാനി
cancel

ന്യൂഡൽഹി: പൊലീസ്​ നിയന്ത്രണത്തിനിടയിലും യുവ ഹുങ്കാർ റാലിയിൽ മോദി സർക്കാറിനെതിരെ ആഞ്ഞടിച്ച്​ ദലിത്​ നേതാവ്​ ജിഗ്​നേഷ്​ മേവാനി. ഗുജറാത്തിൽ ബി.ജെ.പിയുടെ സീറ്റ്​ 99 ആക്കി കുറച്ചതിനുള്ള പ്രതികാര നടപടികളാണ്​ നരേന്ദ്രമോദി സർക്കാർ ദലിതരോട്​ ചെയ്യുന്നതെന്ന്​ മേവാനി തുറന്നടിച്ചു. 

അഴിമതി, ദാരിദ്ര്യം, തൊഴിലില്ലായ്​മ തുടങ്ങി  ജനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന യഥാർഥ വിഷയങ്ങളെ കാർപറ്റിനിടയിലേക്കിട്ട്​ മറച്ചുകൊണ്ടാണ്​ ഘർ വാപ്പസി, ലവ്​ ജിഹാദ്​, ഗോരക്ഷ എന്നിവക്ക്​ പ്രധാന്യം നൽകി സർക്കാർ പോകുന്നത്​. ഞങ്ങൾ ഇതിനെതിരാണ്​. ഭരണഘടനക്ക്​ അനുസൃതമായാണ്​ താൻ നിലകൊള്ളുന്നത്​. അതിനാൽ തന്നെ എത്രവേണമെങ്കിലും വിമർശിക്കാം. ഞങ്ങൾ ലവ്​ ജിഹാദിലല്ല, സ്​നേഹത്തിൽ മാത്രമാണ്​ വിശ്വസിക്കുന്നത്​. അതിനാൽ പ്രണയദിനം ആഘോഷിക്കുക തന്നെ ചെയ്യും^ മേവാനി പറഞ്ഞു.

പുതുതായി കൈകൊള്ളുന്ന പൗരത്വ ബില്ലിലുടെ രണ്ടു കോടി ബംഗ്ലാദേശി ഹിന്ദുക്കളെ നൽകാ​െമന്നാണ്​ ബി.ജെ.പി അസമിന്​ നൽകുന്ന വാഗ്​ദാനമെന്ന്​ കർഷക നേതാവ്​ അഖിൽ ഗെഗോയ്​ റാലിയിൽ പറഞ്ഞു. 
ഭരണഘടനക്കുവേണ്ടിയാണ്​ തങ്ങൾ നിലകൊള്ളുന്നത്​്​, പ്രത്യേക മത വിഭാഗത്തിനോ സമുദായത്തിനോ വേണ്ടിയല്ലെന്ന്​ ജെ.എൻ.യു വിദ്യാർഥി നേതാവ്​ കനയ്യ കുമാർ തുറന്നടിച്ചു. സർക്കാർ തങ്ങളെ ഹിന്ദുക്കൾക്കെതിരെയായി ചിത്രീകരിക്കുകയാണെന്നും കനയ്യ പറഞ്ഞു. 

ഗുജറാത്ത്​ എം.എൽ.എ മേവാനിയുടെ ഡൽഹി യുവജനറാലിക്ക്​ പൊലീസ്​ അനുമതി നൽകിയിരുന്നില്ല. റാലി നടക്കുന്ന പാർലമ​​​​െൻറ്​​ സ്​ട്രീറ്റിൽ പൊലീസ്​ വൻ സുരക്ഷയാണ്​ ഒരുക്കിയിരുന്നത്​. ഭീമസേനയുടെ നേതാവ്​ ചന്ദ്രശേഖർ ആസാദ്​ റാവനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ്​ മേവാനിയുടെ നേതൃത്വത്തിൽ റാലി നടത്തുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gujaratjignesh mevanirallymalayalam newsDalit leaderBJPBJP
News Summary - We are being targeted because we reduced BJP to 99 seats in Gujarat- Mevani- India news
Next Story