Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്ത്​ രണ്ടാംഘട്ട...

ഗുജറാത്ത്​ രണ്ടാംഘട്ട വോ​െട്ടടുപ്പിൽ 68.7 ശതമാനം പോളിങ്​

text_fields
bookmark_border
gujarat-election
cancel

അഹമ്മദാബാദ്​: ഗുജറാത്ത്​ രണ്ടാം ഘട്ട തെരഞ്ഞെ​ടുപ്പിൽ 68.7 ശതമാനം പോളിങ്​. നാലുമണിവരെ 62.24 ശതമാനം പോളിങ്ങാണ്​ രേഖപ്പെടുത്തിയത്​. എന്നാൽ പിന്നീടുളള മണിക്കൂറുകളിൽ ഇത്​ ഉയരുകയായിരുന്നു. 14 ജില്ലകളിലെ 93 നിയമസഭ മണ്ഡലങ്ങളിലേക്കാണ്​ തെരഞ്ഞെടുപ്പ്​ നടന്നത്​. ഇതോടെ 182 അംഗ സഭയിലേക്കുള്ള വോ​െട്ടടുപ്പ്​ പൂർത്തിയായി. ഒന്നാംഘട്ട വോ​െട്ടടുപ്പിൽ 68 ശതമാനം പോളിങ്​ രേഖപ്പെടുത്തിയിരുന്നു. 

പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്​ ഷാ എന്നിവർ സ്വദേശത്തെ പോളിങ്​ ബൂത്തുകളിൽ വോട്ട്​ രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ്​ ഫലം സംബന്ധിച്ച്​ വിവധ എജൻസികൾ നടത്തിയ എക്​സിറ്റ്​പോളുകളുടെ ഫലം ബി.ജെ.പിക്ക് അനുകൂലമാണ്.

അത്യന്തം വാശിയേറിയ ഗുജറാത്ത്​ തെരഞ്ഞെടുപ്പിൽ പ്രധാനമ​ന്ത്രി മോദിയുടെ റോഡ്​ ഷോ വിവാദത്തോടെയാണ്​ വോ​െട്ടടുപ്പ്​ അവസാനിച്ചത്​. വോട്ട്​ ചെയ്​തതിന്​ ശേഷം അദ്ദേഹം റോഡ്​ഷോ നടത്തിയെന്നാണ്​ കോൺഗ്രസ്​ ആരോപിക്കുന്നത്​. ഇക്കാര്യം ചൂണ്ടിക്കാട്ടി കോൺഗ്രസ്​ തെരഞ്ഞെടുപ്പ്​ കമീഷന്​ പരാതി നൽകുകയും ചെയ്​തിട്ടുണ്ട്​. 

ഗുജറാത്തിൽ ഭരണം നിലനിർത്തുമെന്ന്​ ബി.ജെ.പിയും ഇത്തവണ അടിയൊഴുക്കുകൾ കോൺഗ്രസിന്​ അനുകൂലമാവുമെന്ന്​ രാഹുൽ ഗാന്ധിയും അവകാശപ്പെടുന്നുണ്ട്​. ഇൗ മാസം 18നാണ്​ വോ​െട്ടണ്ണൽ നടക്കുക.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gujaratmalayalam news
News Summary - Voting for Gujarat Assembly Election ends as the second phase polling concludes-India news
Next Story