Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപിഴയടച്ചില്ലെങ്കിൽ...

പിഴയടച്ചില്ലെങ്കിൽ ശശികലക്ക്​ 13 മാസം കൂടി തടവ്​

text_fields
bookmark_border
പിഴയടച്ചില്ലെങ്കിൽ ശശികലക്ക്​ 13 മാസം കൂടി തടവ്​
cancel

ബംഗളൂരു: അനധികൃത സ്വത്ത്​ സമ്പാദന കേസിൽ ജയിൽ കഴിയുന്ന എ.​െഎ.എ.ഡി.എം.കെ ജനറൽ സെക്രട്ടറി ശശികല 10 കോടി രൂപ പിഴയടച്ചില്ലെങ്കിൽ 13 മാസം അധിക തടവ്​ അനുഭവിക്കേണ്ടി വരും. ജയിൽ സുപ്രണ്ട്​ ​ കൃഷ്​ണകുമാറാണ്​ ഇക്കാര്യം അറിയിച്ചത്​. ശശികലക്ക്​ നാല്​ വർഷം തടവും പത്ത്​ കോടി രൂപ പിഴയുമാണ്​ ശിക്ഷയായി സുപ്രീംകോടതി വിധിച്ചത്​.

ഇനി മൂന്ന്​ വർഷവും 11 മാസവുമാണ്​ ശശികലക്ക്​ ജയിലിൽ കഴിയേണ്ടി വരിക. സെപ്​തംബർ മാസത്തിൽ 24 ദിവസം കേസിൽ ശശികല ജയിലിൽ കഴിഞ്ഞിട്ടുണ്ട്​. വിചാരണ കോടതി കുറ്റക്കാരിയാണെന്ന്​ കണ്ടെത്തി ശിക്ഷിച്ചപ്പോഴാണ്​ ഇത്​. വി.കെ ഇളവരശി, സുധാകരൻ എന്നിവരാണ്​ അനധികൃത സ്വത്ത്​ സമ്പാദന കേസിലെ മറ്റ്​ പ്രതികൾ. പ്രതികൾക്ക്​ ജയിലിൽ പ്രത്യേക സൗകര്യങ്ങൾ നൽകുന്നില്ലെന്ന്​ ജയിൽ അധികാരികൾ അറിയിച്ചു. 

നേരത്തെ കർണാടകയിലെ പരപ്പര അഗ്രഹാര ജയിലിൽ നിന്ന്​ ചെ​ന്നൈയിലെ ജയിലിലേക്ക്​ മാറ്റണമെന്ന്​ ആവശ്യപ്പെട്ട്​ ശശികല ജയിൽ സുപ്രണ്ട്​ മു​േ​ഖന കർണാടക സർക്കാരിന്​ കത്ത്​ നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sasikala
News Summary - VK Sasikala To Serve 13 More Months In Jail If 10-Crore Fine Not Paid
Next Story