Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎന്തുവില കൊടുത്തും...

എന്തുവില കൊടുത്തും സര്‍ക്കാര്‍ ടിപ്പുജയന്തി ആഘോഷിക്കും –സി​ദ്ധ​രാ​മ​യ്യ

text_fields
bookmark_border
siddaramaiah
cancel

മം​ഗ​ളൂ​രു:  ടി​പ്പു​സു​ല്‍ത്താ​ന്‍ ജ​യ​ന്തി ആ​ഘോ​ഷി​ക്കാ​നു​ള്ള തീ​രു​മാ​നം സ​ര്‍ക്കാ​ര്‍ എ​ന്തു​വി​ല കൊ​ടു​ത്തും ന​ട​പ്പാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ പ​റ​ഞ്ഞു. ജി​ല്ല​യി​ല്‍ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​യ സി​ദ്ധ​രാ​മ​യ്യ മം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.

സ​ര്‍ക്കാ​ര്‍ പ​രി​പാ​ടി​യെ ബി.​ജെ.​പി രാ​ഷ്​​ട്രീ​യ​മാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന സ​ര്‍ക്കാ​റി‍​െൻറ ഔ​ദ്യോ​ഗി​ക​പ​രി​പാ​ടി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്ത​രു​തെ​ന്ന് പ​റ​യു​ന്ന അ​ന​ന്ത്കു​മാ​ര്‍ ഹെ​ഗ്ഡെ​യും ശോ​ഭ ക​ര​ന്ത്​​ലാ​ജെ​യും ബി.​ജെ.​പി നേ​താ​ക്ക​ള്‍ മാ​ത്ര​മ​ല്ല സം​സ്ഥാ​ന​ത്തു​നി​ന്നു​ള്ള കേ​ന്ദ്ര​മ​ന്ത്രി​യും എം.​പി​യു​മാ​ണ്.

സ​ര്‍ക്കാ​ര്‍ പ​രി​പാ​ടി​ക​ളി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ളെ​യും പാ​ര്‍ട്ടി​നേ​താ​ക്ക​ളെ​യും പ്രോ​േ​ട്ടാ​കോ​ള്‍പ്ര​കാ​രം ഉ​ള്‍പ്പെ​ടു​ത്തും. പ​ങ്കെ​ടു​ക്ക​ണോ വേ​ണ്ട​യോ എ​ന്ന​ത് അ​വ​ര​വ​ര്‍ക്കു തീ​രു​മാ​നി​ക്കാം. ത​നി​ക്കും ഊ​ര്‍ജ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റി​നു​മെ​തി​രെ ബി.​ജെ.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ ബി.​എ​സ്. ​െയ​ദ്യൂ​ര​പ്പ ഉ​ന്ന​യി​ച്ച 447 കോ​ടി രൂ​പ​യു​ടെ അ​ഴി​മ​തി ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresssiddaramaiahmalayalam newsTipu Sultan rowBJPBJP
News Summary - Tipu Sultan row reignites: Siddaramaiah criticises BJP-India News
Next Story