Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightക​ശ്​​മീ​ർ:...

ക​ശ്​​മീ​ർ: സ്​​കൂ​ളി​ൽ ഒ​ളി​ച്ച  ര​ണ്ടു തീ​വ്ര​വാ​ദി​ക​ളെ വ​ധി​ച്ചു 

text_fields
bookmark_border
ക​ശ്​​മീ​ർ: സ്​​കൂ​ളി​ൽ ഒ​ളി​ച്ച  ര​ണ്ടു തീ​വ്ര​വാ​ദി​ക​ളെ വ​ധി​ച്ചു 
cancel

​ശ്രീ​ന​ഗ​ർ: സ്​​​കൂ​ൾ കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ ഒ​ളി​ച്ചി​രു​ന്ന ര​ണ്ടു തീ​വ്ര​വാ​ദി​ക​ളെ 14 മ​ണി​ക്കൂ​ർ നീ​ണ്ട ഏ​റ്റു​മു​ട്ട​ലി​നൊ​ടു​വി​ൽ വ​ധി​ച്ചു. വെ​ടി​വെ​പ്പി​ൽ ര​ണ്ടു​ സൈ​നി​ക​ർ​ക്ക്​ പ​രി​ക്കു​ണ്ട്. ശ്രീ​ന​ഗ​ർ-​ജ​മ്മു ദേ​ശീ​യ​പാ​ത​യോ​ര​ത്ത്​ പ​ന്ത​ചൗ​ക്ക്​ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡ​ൽ​ഹി പ​ബ്ലി​ക്​ സ്​​കൂ​ളി​നു​ള്ളി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ തീ​വ്ര​വാ​ദി​ക​ളെ​യാ​ണ്​ സൈ​ന്യം വ​ക​വ​രു​ത്തി​യ​ത്. പ​രി​ക്കേ​റ്റ സൈ​നി​ക​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി.

ഞാ​യ​റാ​ഴ്​​ച പു​ല​ർ​ച്ച 3.40ഒാ​ടെ​യാ​ണ്​ തീ​വ്ര​വാ​ദി​ക​ൾ സ്​​കൂ​ളി​നു​ സ​മീ​പം നി​ല​യു​റ​പ്പി​ച്ചി​രു​ന്ന സൈ​നി​ക​ർ​ക്കു​നേ​രെ നി​റ​​യൊ​ഴി​ച്ച​ത്. തു​ട​ർ​ന്ന് പ​ര​സ്​​പ​രം വെ​ടി​വെ​പ്പു​ണ്ടാ​യി. ​ശ​നി​യാ​ഴ്​​ച വൈ​കീ​േ​ട്ടാ​ടെ​യാ​ണ്​ തീ​വ്ര​വാ​ദി​ക​ൾ സ്​​കൂ​ളി​നു​ള്ളി​ൽ ക​യ​റി​പ്പ​റ്റി​യ​തെ​ന്ന്​ ക​രു​തു​ന്നു. ഏ​ഴു​ കെ​ട്ടി​ട​ങ്ങ​ളി​ലാ​യി 36 മു​റി​ക​ളു​ള്ള സ്​​കൂ​ളി​ൽ​നി​ന്ന്​ അ​ധ്യാ​പ​ക​രെ​യും ജീ​വ​ന​ക്കാ​രെ​യും രാ​ത്രി​യോ​ടെ സൈ​ന്യ​ത്തി​​​െൻറ നേ​തൃ​ത്വ​ത്തി​ൽ ഒ​ഴി​പ്പി​ച്ചി​രു​ന്നു. ശ​നി​യാ​ഴ്​​ച ചി​നാ​റി​ലെ സൈ​നി​ക ആ​സ്​​ഥാ​ന​ത്തി​നു​ സ​മീ​പ​മു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ സി.​ആ​ർ.​പി.​എ​ഫ്​ ഒാ​ഫി​സ​ർ വെ​ടി​യേ​റ്റു​​ മ​രി​ച്ചി​രു​ന്നു. ഇൗ ​സം​ഭ​വ​ത്തി​നു​ പി​ന്നി​ലു​ള്ള​വ​രാ​ണ്​ സ്​​കൂ​ളി​ൽ ത​മ്പ​ടി​ച്ച​തെ​ന്ന്​ സം​ശ​യ​മു​ണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:terror attack
News Summary - terrorist killed
Next Story