Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമദ്യശാലകൾക്കുള്ള...

മദ്യശാലകൾക്കുള്ള നിരോധനം മുനിസിപ്പൽ പരിധിയിൽ ബാധകമല്ല– സുപ്രീംകോടതി

text_fields
bookmark_border
supremecourt
cancel

ന്യൂഡൽഹി: രാജ്യത്തെ ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകൾക്ക്​ ഏ​ർപ്പെടുത്തിയ നിരോധനം മുനിസിപ്പൽ പരിധിയിൽ ബാധകമല്ലെന്ന്​ സുപ്രീംകോടതി. ​ഇതുസംബന്ധിച്ച്​ നേരത്തെ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്​തത വരുത്തിയാണ്​ കോടതിയുടെ പുതിയ ഉത്തരവ്​. ഇതോടെ മുനസിപ്പൽ പരിധിയിലൂടെ കടന്ന്​ പോകുന്ന ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകൾക്ക്​​ തുറന്ന്​ പ്രവർത്തിക്കാം.

രാജ്യത്തെ ദേശീയ-സംസ്ഥാന പാതകൾക്കരികിൽ അരകിലോ മീറ്റർ ചുറ്റളവിൽ മദ്യശാലകൾ പ്രവർത്തിക്കാൻ പാടില്ലെന്നായിരുന്നു സുപ്രീംകോടതി നേരത്തെ പുറപ്പെടുവിച്ച ഉത്തരവ്​. ഉത്തരവ്​ മൂലം പ്രവർത്തനം പ്രതിസന്ധിയിലായ മദ്യശാലകൾ തുറക്കുന്നതിനായി പല സംസ്ഥാനങ്ങളും വ്യാപകമായി റോഡുകൾ പുനർവിജ്​ഞാപനം ചെയ്​തിരുന്നു.

ബാറുകൾ തുറക്കുന്നതിനായി  സംസ്ഥാനത്തെ റോഡുകൾ പുനർവിജ്​ഞാപനം ചെയ്യാൻ മന്ത്രിസഭ ​യോഗം ഇന്ന്​ തീരുമാനിച്ചിരുന്നു. ബാറുടമകളുടെ ആവശ്യം പരിഗണിച്ചായിരുന്നു കേരള സർക്കാറി​​​​െൻറ​ നടപടിയെന്നാണ്​ റിപ്പോർട്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:liqour bansupremcourtmalayalam newsNew order
News Summary - supreme court New order on liqour shop ban-India news
Next Story