Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅമിത്​ ഷായുടെ...

അമിത്​ ഷായുടെ സ്വത്തുവിവരങ്ങളും ഇറാനിയുടെ വ്യാജഡിഗ്രി വാർത്തകളും നീക്കം ചെയ്​തു

text_fields
bookmark_border
അമിത്​ ഷായുടെ സ്വത്തുവിവരങ്ങളും ഇറാനിയുടെ വ്യാജഡിഗ്രി വാർത്തകളും നീക്കം ചെയ്​തു
cancel

ന്യൂഡൽഹി: ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത്​ ഷായുടെ സ്വത്തിൽ മൂന്നൂറുശതമാനം വർധനയുണ്ടായെന്ന വാർത്തകളും കേന്ദ്രമന്ത്രി സ്​മൃതി ഇറാനിയുടെ ബിരുദത്തെ കുറിച്ചുളള വാർത്തകളും ടൈംസ്​ ഒാഫ്​ ഇന്ത്യയും ഡി.എൻ.എയും വെബ്​സൈറ്റിൽ നിന്നും നീക്കം ചെയ്​തു. അഞ്ചു വർഷത്തിനിടെ അമിത്​ ഷായുടെ സ്വത്ത്​ 300 ശതമാനത്തിലധികം വർധിച്ചുവെന്ന വാർത്ത ശനിയാഴ്​ചയാണ്​ ടൈംസ്​ ഒാഫ്​ ഇന്ത്യ പ്രസിദ്ധീകരിച്ചത്​. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ അത്​ വെബ്​സൈറ്റിൽ നിന്നും നീക്കം ചെയ്​തു. 2012 ലെ ഗുജറാത്ത്​ നിയമസഭാ തെരഞ്ഞെടുപ്പിൽ സത്യവാങ്​മൂലത്തിൽ നൽകിയ വിവരപ്രകാരം അമിത്​ ഷാക്ക്​ 1.91 കോടിയുടെ ആസ്ഥിയാണുണ്ടായിരുന്നത്​. എന്നാൽ 2017ൽ അത്​ 19.01 കോടിയായി ഉയർന്നുവെന്നായിരുന്നു വാർത്ത. സ്വത്തു വിവരങ്ങൾ പട്ടിക സഹിതമാണ്​ ടൈംസ്​ ഒാഫ്​ ഇന്ത്യ പ്രസിദ്ധീകരിച്ചത്​. എന്നാൽ വാർത്തകൾ നീക്കം ചെയ്​തതിനെ കുറിച്ച്​ പ്രതികരിക്കാൻ എഡിറ്റർമാർ തയാറായിട്ടില്ല. 

ടെക്​സ്​റ്റെൽസ്​, വാ​ർ​ത്ത​വി​ത​ര​ണ പ്ര​ക്ഷേ​പ​ണ വകുപ്പ്​ മന്ത്രിയായ സ്​മൃതി ഇറാനി സാമ്പത്തിക ശാസ്​ത്രത്തിൽ ബിരുദം പൂറത്തിയാക്കിയിട്ടില്ലെന്ന വാർത്തയും വെബ്​സൈറ്റുകൾ നീക്കം ചെയ്​തിട്ടുണ്ട്​. 2014 ലോക്​സഭാ തെരഞ്ഞെടുപ്പിൽ സ്​മൃതി സമർപ്പിച്ച സത്യവാങ്​മൂലത്തിൽ വിദ്യാഭ്യാസം രേഖപ്പെടുത്താനുള്ള കോളത്തിൽ ബി.കോം പാർട്ട്​ 1 എന്നാണ്​ രേഖപ്പെടുത്തിയിരുന്നത്​. അമേത്തിയിൽ സ്​മൃതിക്കെതിരെ മത്സരിച്ച കോൺഗ്രസ്​ ഉപാധ്യാക്ഷൻ രാഹുൽ ഗാന്ധി ഇത്​ ചൂണ്ടിക്കാണിച്ചിരുന്നു.

 1994 ൽ ഡൽഹി യൂനിവേഴ്​സിറ്റിയിൽ നിന്നും വിദൂരപഠന കോഴ്​സ്​ വഴി ബി.കോം ബിരുദം ചെയ്​തുവെന്നാണ്​ സ്​മൃതി അവകാശപ്പെട്ടത്​.  2011 ലെ ​രാജ്യസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നൽകിയ സത്യവാങ്​മൂലത്തിലും ഇതു തന്നെയാണ്​ രേഖപ്പെടുത്തിയിരുന്നത്​. എന്നാൽ 2004 ലെ ലോക്​സഭാ തെരഞ്ഞെടുപ്പിൽ ന്യൂഡൽഹിയിലെ ചാന്ദ്​നി ചൗകിൽ നിന്നും മത്സരിച്ച സ്​മൃതി 1996 ൽ വിദൂരപഠന കോഴ്​സിലൂടെ ഡൽഹി യൂനിവേഴ്​സിറ്റിയിൽ നിന്നും ​ ബി.എ നേടിയെന്നാണ്​ രേഖപ്പെടുത്തിയത്​. 
വാർത്തകൾ തെളിവുകൾ സഹിതം ടൈംസ്​ ഒാഫ്​ ഇന്ത്യയും സഹോദര സ്ഥാപനങ്ങളായ ഇക്​ണോമിക്​ ടൈംസും നവഭാരത്​ ടൈംസും പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ ഇൗ വാർത്തകളെല്ലാം ഇൗ വെബ്​സൈറ്റുകളിൽ നിന്നും നീക്കം ചെയ്യുകയാണുണ്ടായത്​. ഗൂഗിൾ ന്യൂസ്​ വഴി ഒൗട്ട്​ലുക്ക്​ ഹിന്ദി വെബ്​സൈറ്റിൽ ഇൗ വാർത്ത ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ ലഭ്യമല്ല. 

അമിത്​ഷായുടെ സ്വത്ത്​ വർധനയെ കുറിച്ച്​ ഡി.എൻ.എ പത്രത്തിൽ ജൂലൈ 29 ന്​ പ്രസിദ്ധീകരിച്ച വാർത്തയും ​വെബ്​സൈറ്റിൽ നിന്നും നീക്കം ചെയ്​തിട്ടുണ്ട്​. എന്നാൽ ഡി.എൻ.എയുടെ ഇ പേപ്പറിൽ ഇൗ വാർത്ത ലഭ്യമാണ്​. 

അഞ്ചു വർഷത്തിനിടെ 300 ശതമാനത്തിലേറെ ആസ്ഥി വർധിച്ചത്​ എങ്ങനെയെന്ന്​ വിശദീകരിക്കണമെന്നും എന്തു ബിസിനസാണ്​ അമിത്​ ഷാ ചെയ്യുന്നതെന്നും​​ ആം ആദ്​മി പാർട്ടി നേതാവ്​ അശുതോഷ്​ ട്വീറ്റ്​ ചെയ്​തിരുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amit Shahsmriti iranidnamalayalam newsAssetstimes of IndiaBJP
News Summary - Stories on Amit Shah’s Assets, Smriti Irani’s ‘Degree’ Vanish From TOI, DNA
Next Story