Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎം.പി,എം.എൽ.എമാർ...

എം.പി,എം.എൽ.എമാർ പ്രതികളായ കേസ്​: അതിവേഗ കോടതികൾക്ക്​  അംഗീകാരം

text_fields
bookmark_border
supreme-court.
cancel

ന്യൂഡൽഹി: എം.പിമാരും എം.എൽഎമാരും പ്രതികളായ കേസുകൾ പരിഗണിക്കുന്നതിനായി അതിവേഗ കോടതികൾ സ്ഥാപിക്കുന്നതിന്​ സുപ്രീംകോടതി അംഗീകാരം നൽകി. കേന്ദ്രസർക്കാർ സമർപ്പിച്ച നിർദേശമാണ്​ സുപ്രീംകോടതി അംഗീകരിച്ചത്​. മാർച്ച്​ ഒന്നിന്​ മുമ്പ്​ അതിവേഗ കോടതികളുടെ പ്രവർത്തനം ആരംഭിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്​.

എം.പിമാരും എം.എൽ.എമാരും പ്രതികളായ കേസുകളിൽ പ്രോസിക്യൂഷൻ നടപടികൾ വൈകു​ന്നത്​ ചൂണ്ടിക്കാട്ടിയാണ്​ സുപ്രീംകോടതിയുടെ നടപടി. ജസ്​റ്റിസ്​ രഞ്​ജൻ ഗ​ഗോയ്​​, നവീൻ സിൻഹ എന്നിവരുൾപ്പെട്ട ബെഞ്ചാണ്​ നിർണായക വിധി പുറപ്പെടുവിച്ചത്​. 

എം.പിമാരും എം.എൽ.എമാരും പ്രതികളായ കേസുകൾ പരിഗണിക്കുന്നതിനായി 12 കോടതികളാണ്​ കേന്ദ്രസർക്കാർ സ്ഥാപിക്കുക. 1581 എം.പി, എം.എൽ.എമാർക്കെതിരായ കേസുകളാണ്​ അതിവേഗ കോടതികൾ പരിഗണിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:casesupremcourtmalayalam newsainted MPs MLAs
News Summary - Special courts to try tainted MPs, MLAs should become operational by March 1: SC-India news
Next Story