Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസൊഹ്റാബുദ്ദീൻ കേസ്​:...

സൊഹ്റാബുദ്ദീൻ കേസ്​: ജഡ്ജിയുടെ മരണം അന്വേഷിക്കാനുള്ള അപേക്ഷയും ചീഫ് ജസ്​റ്റിസ്​ അവഗണിച്ചെന്ന്

text_fields
bookmark_border
Justice-Brijgopal-Harkishan
cancel

മുംബൈ: സൊഹ്റാബുദ്ദീൻ, തുളസി പ്രചാപതി വ്യാജ ഏറ്റുമുട്ടൽ കൊലക്കേസിലെ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ബ്രിജ്ഗോപാൽ ഹർകിഷൻ ലോയയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹരജിയും അന്നത്തെ ബോംമ്പെ ഹൈക്കോടതി ചീഫ് ജസ്​റ്റിസ്​ മൊഹിത് ഷാ അവഗണിച്ചതായി ആരോപണം. 2014 ഡിസംബർ ഒന്നിന് നാഗ്പൂരിൽ വെച്ചാണ് ബ്രിജ്ഗോപാൽ ലോയ മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമായി അധികൃതരും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന മറ്റ് ജഡ്ജിമാരും അവകാശപെട്ടത്. 

ഐ.പി.എസുകാരും രാഷ്ട്രീയ പ്രമുഖരും പ്രതികളായ പ്രമാദമായ കേസിലെ ജഡ്ജിയുടെ പെട്ടെന്നുള്ള മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സൊഹ്റാബുദ്ദീ​​െൻറ സഹോദരൻ റുബാബുദ്ദീനാണ് അന്നത്തെ ചീഫ് ജസ്​റ്റിസ്​ മൊഹിത് ഷാക്ക് മുന്നിൽ ഹരജി നൽകിയത്. കേസി​​െൻറ പ്രാധാന്യം കണക്കിലെടുത്ത് മരണം സ്വാഭാവികമാണൊ, അദ്ദേഹത്തിന് സമ്മർദ്ദമുണ്ടായിരുന്നൊ എന്നീകാര്യങ്ങൾ അന്വേഷിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ, ഇതുവരെ ആ ഹരജിയിൽ മറുപടിയുണ്ടായില്ല. വ്യാജ ഏറ്റുമുട്ടൽ കൊലക്കേസിൽ നിന്ന് ഒഴിവാക്കണമെന്ന അപേക്ഷയിൽ ഹരജിക്കാർക്ക് അനുകൂലമായി വിധി പറയാൻ മൊഹിത് ഷാ 100 കോടി രൂപ വാഗ്ദാനം ചെയ്തെന്ന് ലോയയുടെ സഹോദരിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ഇക്കാര്യവും പുറത്തുവരുന്നത്. 

വ്യാജ ഏറ്റുമുട്ടൽ കൊല നടന്ന കാലത്ത് ഗുജറാത്ത് ആഭ്യന്തര സഹമന്ത്രിയായിരുന്ന അമിത് ഷാ ഉൾപടെയുള്ളവർ പ്രതികളകായ കുറ്റപത്രം സൂക്ഷ്മ പരിശോധന നടത്തിയ ജഡ്ജി ബ്രിജ്ഗോപാൽ ലോയ ഇത് വലിയ കേസാണെന്നും എല്ലാവരും ഉൾപ്പെട്ടിട്ടുണ്ടെന്നും പിരിമുറുക്കം അനുഭവിക്കുന്നതായും പറഞ്ഞതായി അദ്ദേഹത്തി​​െൻറ സഹോദരി പുത്രി ‘കാരവൻ’ പ്രസിദ്ധീകരണത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്.  

ലോയക്ക് ശേഷം കേസിൽ വിചാരണ കേട്ട ജഡ്ജി ധൃതിപിടിച്ച് ആദ്യം അമിത് ഷായെയും പിന്നീട് ഘട്ടം ഘട്ടമായി പ്രമുഖ ഐ.പി.എസുകാരെയും കേസിൽ നിന്ന് ഒഴിവാക്കി. ആരോപണം രാഷ്ട്രീയ േപ്രരിതമാണെന്ന പ്രതിഭാഗം വാദം അംഗീകരിച്ചായിരുന്നു നടപടി. ഇതിനെതിരെ ബോംമ്പെ ഹൈകോടതിയെ സമീപിച്ച റുബാബുദ്ദീനും സമ്മർദ്ദം മൂലം ഹരജി പിൻവലിക്കേണ്ടിവന്നു. സി.ബി.ഐക്കും പ്രത്യേക കോടതി നടപടിക്കുമെതിരെ ഹൈക്കോടതി സംശയങ്ങൾ ഉന്നയിച്ച ഘട്ടത്തിലായിരുന്നു സംഭവം. ജസ്​റ്റിസ് ​രേവതി മൊഹിതെ ദെരെയാണ് പ്രതികളെ ഒഴിവാക്കിയതിനെതിരെ രംഗത്തെത്തിയത്. 

എന്തുകൊണ്ട് അപ്പീൽ നൽകിയില്ല, ശേഷിച്ച പ്രതികൾക്ക് എതിരെ കുറ്റംചുമത്തുന്നത് എന്ത് കൊണ്ട് തടയാൻ ശ്രമിച്ചില്ല തുടങ്ങിയ ചോദ്യങ്ങളും സി.ബി.ഐയോട് അവർ ചോദിച്ചു. എന്നാൽ, മറുപടി നൽകും മുമ്പെ റുബാബുദ്ദീൻ പിന്മാറുകയായിരുന്നു. ഐ.പി.എസുകാരെ കേസിൽ നിന്ന് ഒഴിവാക്കിയതിന് എതിരെ റുബാബുദ്ദീൻ ഈയിടെ വീണ്ടും ഹൈക്കോടതിയിൽ ഹരജി നൽകിയിട്ടുണ്ട്. ഇത് പരിഗണിച്ച് ഐ.പി.എസുകാരായ ഡി.ജി വസാര, രാജ്കുമാർ പാണ്ഡ്യ, എം.എൻ ദിനേഷ് എന്നിവർക്ക് കോടതി നോട്ടീസ്​ അയക്കുകയും ചെയ്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsSohrabuddin caseJudge LoyaMohit ShahFavourable Judgment
News Summary - Sohrabuddin fake encounter case: New Revelation-India News
Next Story