Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസിദ്ധരാമയ്യ...

സിദ്ധരാമയ്യ ഹിന്ദുക്കളെ കൊല്ലുന്നു; രാഹുൽ സാമുദായിക സംഘർഷങ്ങളുണ്ടാക്കുന്നു - ബി.ജെ.പി

text_fields
bookmark_border
സിദ്ധരാമയ്യ ഹിന്ദുക്കളെ കൊല്ലുന്നു; രാഹുൽ സാമുദായിക സംഘർഷങ്ങളുണ്ടാക്കുന്നു - ബി.ജെ.പി
cancel

ലഖ്​നോ: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഹിന്ദുക്കളെ കൊല്ലുകയാ​െണന്ന്​ ബി.ജെ.പി. കോ​ൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി സാമുദായിക സംഘർഷങ്ങൾ പ്രേരിപ്പിക്കുകയാ​െണന്നും ബി.ജെ.പി ആരോപിച്ചു. യു.പി ബി.ജെ.പി ഘടകത്തി​​​െൻറ ഒൗ​േദ്യാഗിക ട്വിറ്ററിൽ​ പോസ്​റ്റ്​ ചെയ്​ത വിഡിയോയിലൂടെയാണ്​ ആരോപണം. 

താൻ ഹിന്ദുവാണെന്ന സിദ്ധരാമയ്യയുടെ പ്രസ്​താവനയെ പരിഹസിച്ച്​ കർണാടകയിൽ മൂന്നു വർഷത്തിനിടെ കൊല്ലപ്പെട്ട 12 ഹിന്ദുക്കളുടെ ചിത്രമാണ്​ ട്വീറ്റ്​ ചെയ്​തിരിക്കുന്നത്​. എന്നാൽ യോഗി ചോദിച്ചപ്പോൾ സിദ്ധരാമയ്യ ഹിന്ദുവാണെന്ന്​ സ്വയം പരിചയപ്പെടുത്തി എന്ന​ ടാഗ്​ ലൈനോടുകൂടിയാണ്​ ചിത്രങ്ങൾ ട്വീറ്റ്​ ചെയ്​തത്​. ​

ഗുജറാത്ത്​ തെരഞ്ഞെടുപ്പ്​ സമയത്ത്​ നിരവധി ക്ഷേത്രങ്ങൾ സന്ദർശിച്ച രാഹുലിനെതിരെയും വിമർശനമുണ്ട്​. രാജ്യത്ത് സാമുദായിക പ്രശ്​നങ്ങൾ സൃഷ്​ടിക്കാനാണ്​ രാഹുലി​​​െൻറ ശ്രമമെന്നാണ്​ ബി.ജെ.പിയുടെ ആരോപണം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:siddaramaiahmalayalam newsBJPRahul GandhiYogi Adityanath
News Summary - Siddharamayya Kill Hindus - India News
Next Story