Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇടക്കാല...

ഇടക്കാല തെരഞ്ഞെടുപ്പുണ്ടായാൽ അതിശയിക്കേണ്ടെന്ന്​​ ബി.ജെ.പി നേതാവ്​ കഡ്​സെ

text_fields
bookmark_border
ഇടക്കാല തെരഞ്ഞെടുപ്പുണ്ടായാൽ അതിശയിക്കേണ്ടെന്ന്​​ ബി.ജെ.പി നേതാവ്​ കഡ്​സെ
cancel

മുംബൈ: താമസിയാതെ ലോക്​സഭ, നിയമസഭകളിലേക്ക്​ ഒരുമിച്ച്​ ഇടക്കാല തെരഞ്ഞെടുപ്പ്​ ഉണ്ടായാൽ അതിശയിക്കേണ്ടതില്ലെന്ന്​ മഹാരാഷ്​ട്ര ബി.ജെ.പിയിലെ തല മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ഏക്​നാഥ്​ കഡ്​സെ. ഇടക്കാല തെരഞ്ഞെടുപ്പ്​ നേരിടാൻ ഒരുങ്ങണമെന്ന്​ അണികളോട്​ അദ്ദേഹം ആഹ്വാനവും ചെയ്​തു. ധൂലെ ജില്ലയിൽ പാർട്ടി യോഗത്തിലാണ്​ അദ്ദേഹം ഇടക്കാല തെരഞ്ഞെടുപ്പ്​ സാധ്യത സൂചിപ്പിച്ചത്​.

മന്ത്രി പദത്തിൽ നിന്നും മുഖ്യധാരയിൽ നിന്നും തന്നെ അകറ്റി നിറുത്തിയ പാർട്ടി നേതൃത്വത്തിനും മഹാരാഷ്​ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്​നാവിസിനുമെതിരെയാണ്​ കഡ്​സെയുടെ ഒളിയമ്പ്​. ശ്രദ്ധേയമായ പദ്ധതികൾ കൊണ്ടുവന്നെങ്കിലും അവ ഫലപ്രദമായി നടപ്പാക്കുന്നതിലും ജനങ്ങളിലെത്തിക്കുന്നതിലും പരാജയമാണെന്നും അദ്ദേഹം തുറന്നടിച്ചു. അധോലോക നേതാവ്​ ദാവൂദ്​ ഇബ്രാഹിമുമായി ബന്ധമു​​ണ്ടെന്ന ആരോപണവും വ്യവസായ വകുപ്പിനു കീഴിലെ ഭൂമി ഭാര്യയുടെ മരുമക​​​െൻറയും പേരിലാക്കിയതും വിവാദമായതോടെ മഹാരാഷ്​ട്ര റവന്യൂ മന്ത്രി പദത്തിൽ നിന്ന്​ കഡ്​സെ രാജിവെക്കുകയായിരുന്നു. അണികൾക്കിടയിൽ മുഖ്യമന്ത്രിയേക്കാൾ ശക്​തനായ കഡ്​സെയെ ഒതുക്കുകയായിരുന്നുവെന്നാണ്​ ആരോപിക്കപ്പെട്ടത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eknath KhadseFatnavismumbai politics
News Summary - should not be surprised if there is a mid-term election
Next Story