You are here

പഞ്ചാബ്​ മുഖ്യമന്ത്രിക്ക്​ നേരെ ചെരിപ്പേറ്​

15:14 PM
11/01/2017

ചണ്ഡിഗഢ്​: പഞ്ചാബ്​ മുഖ്യമന്ത്രി പ്രകാശ്​ സിങ്​ ബാദലിനെതിരെ ചെരിപ്പേറ്​​​. ബാത്തിൻഡയിൽ നടന്ന ജനത ദർബാറിനിടെയാണ്​ അദ്ദേഹത്തിന്​ നേരെ ചെരിപ്പെറിഞ്ഞത്​​. ചെരിപ്പ്​ അദ്ദേഹത്തി​​െൻറ ദേഹത്ത്​ കൊള്ളുകയും കൈവശമുണ്ടായിരുന്ന ഗ്ലാസ്​ പൊട്ടുകയും ചെയ്​തു.

പഞ്ചാബിൽ ബുധനാഴ്​ച അകാലിദൾ പ്രവർത്തകരും ആം ആദ്​ മി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. സംഭവത്തിൽ മൂന്ന്​ ആം ആദ്​ മി പ്രവർത്തകർക്ക്​ വെടിയേൽക്കുകയും ചെയ്​തിരുന്നു. ഇതി​​െൻറ തുടർച്ചയാണ്​ മുഖ്യമന്ത്രിക്ക്​ നേരെ നടന്ന ചെരിപ്പേറെന്നാണ്​​ സൂചന.

ഇതാദ്യമായല്ല പ്രകാശ്​ സിങ്​ ബാദലിനെതിരെ ചെരിപ്പേറുണ്ടാവുന്നത്​​ 2014ൽ ഇസ്രുവിൽ വെച്ചും സമാനമായ സംഭവമുണ്ടായിരുന്നു.

COMMENTS