Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right40 ശതമാനം കറൻസി ​...

40 ശതമാനം കറൻസി ​ ഗ്രാമീണ​ മേഖലക്ക്​ നൽകണമെന്ന്​ റിസർവ്​ ബാങ്ക്​

text_fields
bookmark_border
40 ശതമാനം കറൻസി ​ ഗ്രാമീണ​ മേഖലക്ക്​ നൽകണമെന്ന്​ റിസർവ്​ ബാങ്ക്​
cancel

ന്യൂഡൽഹി: ബാങ്കുകൾ ലഭിക്കുന്ന കറൻസിയുടെ 40 ശതമാനമെങ്കിലും ഗ്രാമീണ മേഖലയിലെ ബ്രാഞ്ചുകൾക്ക്​ നൽകണമെന്ന്​ റിസർവ്​ ബാങ്ക്​. ഇപ്പോൾ ബാങ്കുകൾ  നൽകുന്ന കറൻസികൾ ഗ്രാമീണ മേഖലയുടെ ആവ​ശ്യത്തിന്​ തികയുന്നില്ലെന്നും അതുകൊണ്ട്​ 40 ശതമാനം കറൻസിയെങ്കിലും ഗ്രാമീണ മേഖലക്ക്​ നൽകണ​െമന്നും റിസർവ്​ ബാങ്ക്​ ചൊവ്വാഴ്​ച പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

ബാങ്കുകൾ ഗ്രാമീണ മേഖലയുടെ ആവ​ശ്യത്തിനനുസരിച്ച്​ നോട്ടുകൾ റീജണൽ റുറൽ ബാങ്ക്​, ജില്ല സഹകരണ ബാങ്കുകൾ, വാണിജ്യ ബാങ്കുകൾ എന്നിവക്ക്​ നൽകണമെന്നാണ്​ ആർ.ബി.​െഎയുടെ പുതിയ നിർ​േദശം. ആവ​ശ്യത്തിനനുസരിച്ച്​ ഗ്രാമീണ മേഖലയിലെ പോസ്​റ്റ്​ ഒാഫീസുകളിലും എ.ടി.എമ്മുകളിലും ഇത്തരത്തിൽ പണം ലഭ്യമാക്കാൻ റിസർവ്​ ബാങ്ക്​ ആവ​ശ്യപ്പെടുന്നുണ്ട്​.

ഗ്രാമീണ മേഖലക്ക്​ പണം നൽകു​േമ്പാൾ 500 രൂ​പയോ അതിൽ താഴെ മൂല്യമുള്ള നോട്ടുകളോ കൂടുതലായി നൽകാൻ ശ്രമിക്കണമെന്നും റിസർവ്​ ബാങ്ക്​ ഉത്തരവിലുണ്ട്​. ആവശ്യത്തിന്​ നാണയങ്ങളും ലഭ്യമാക്കണമെന്നും പറയുന്നു​. സാഹചര്യങ്ങൾക്കും ജില്ലക്കൾക്കും അനുസരിച്ച്​ ​ ​ഗ്രാമീണ ​നഗര മേഖലയിൽ അവശ്യമായ കറൻസിയുടെ അളവിൽ വ്യത്യാസം വരാമെന്നും ​അപ്പോൾ അതിനനുസസരിച്ച്​ ക്രമീകരണം ഏർപ്പെടുത്തണമെന്നും ബാങ്കുകൾക്ക്​ നിർദേശമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rbi
News Summary - Send 40% Currency to Rural Areas, RBI tells Banks
Next Story