Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതൊഗാഡിയ​ക്കെതിരെ...

തൊഗാഡിയ​ക്കെതിരെ കുരുക്കു മുറുക്കി  ആർ.എസ്​.എസ്​

text_fields
bookmark_border
തൊഗാഡിയ​ക്കെതിരെ കുരുക്കു മുറുക്കി  ആർ.എസ്​.എസ്​
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി  സർക്കാറിനുമെതിരെ രൂക്ഷവിമർശനമുന്നയിച്ച  വി.എച്ച്​.പി അന്താരാഷ്​ട്ര വർക്കിങ്​ പ്രസിഡൻറ്​  പ്രവീൺ തൊഗാഡിയയെ  പുറത്താക്കാൻ  ആർ.എസ്​.എസ്​  നീക്കം ശക്​തമാക്കി. ഒപ്പം,  ബി.എം.എസ്​  ജന. സെക്രട്ടറി വൃജേഷ്​ ഉപാധ്യായ, വി.എച്ച്​.പി അന്താരാഷ്​ട്ര പ്രസിഡൻറ്​ രാഘവ്​ റെഡ്​ഡി എന്നിവരും പുറത്താക്കൽ പട്ടികയിലുണ്ട്​. മൂന്നു പേരുടെയും  നിലപാടുകളിൽ  അടുത്തകാലത്തായി  ആർ.എസ്​.എസ്​  ഉന്നതർക്ക്​ കടുത്ത അതൃപ്​തിയാണുള്ളത്​. രണ്ടു സംഘടനകൾക്കും വൻ കേഡർ  ശക്​തിയുണ്ടെങ്കിലും സംഘ്​  ആശയങ്ങൾ പ്രചരിപ്പിക്കാൻ  അതു​പയോഗിക്കുന്നില്ലന്നാണ്​ ആരോപണം.

ഫെബ്രുവരി അവസാനം  വി​.എച്ച്​.പി നിർവാഹക സമിതി  ചേരു​േമ്പാൾ പുതിയ പ്രസിഡൻറിനെ തെരഞ്ഞെടുക്കണമെന്ന ആവശ്യവുമായി ആർ.എസ്​.എസ്​ രംഗത്തുവരു​െമന്നാണ്​ സൂചന. തൊഗാഡിയ അടക്കം മൂന്നു നേതാക്കളും സ്വന്തം അജണ്ടയുമായാണ്​ സംഘടനകളെ  നയിക്കുന്നതെന്ന്​ ആർ.എസ്​.എസ്​ നേതാക്കൾക്ക്​ പരാതിയുണ്ട്​.
 മാർച്ചിൽ സംഘ്​പരിവാർ സംഘടനകളുടെ   ‘പ്രതിനിധി സഭ’  ചേരുന്നുണ്ട്​. സംഘടനാ തീരുമാനങ്ങളെടുക്കുന്ന ഇൗ യോഗത്തിനുമുമ്പ്​ പുതിയ വി.എച്ച്​.പി പ്രസിഡൻറിനെ തെര​െഞ്ഞടുക്കാനുള്ള  തിരക്കിട്ട നീക്കത്തിലാണ്​  ആർ.എസ്​.എസ് ​േനതൃത്വം. 2019ലെ ലോക്​സഭ തെര​െഞ്ഞടുപ്പിനുമുമ്പ്​ സംഘടനയിലെ ഭിന്നസ്വരങ്ങൾ ഇല്ലാതാക്കി  പ്രവർത്തകരെ സജ്ജമാക്കുകയാണ്​ ലക്ഷ്യമെന്നും  സംഘ്​  വൃത്തങ്ങൾ പറഞ്ഞു. 

 തന്നെ വധിക്കാൻ രാജസ്​ഥാൻ പൊലീസ്​  ശ്രമിച്ചു​െവന്ന   തൊഗാഡിയയുടെ ആരോപണം ബി.ജെ.പിക്കും കേന്ദ്ര സർക്കാറിനും കടുത്ത തലവേദന  സൃഷ്​ടിച്ചിട്ടുണ്ട്​. മോദിക്കെതിരെയും തൊഗാഡിയ  ആരോപണമുയർത്തി.  തൊഗാഡിയ മാത്രമല്ല  ഉപാധ്യായയും മോദിക്കും സർക്കാർ നയങ്ങൾക്കുമെതിരെ കടുത്ത വിർശനം ഉന്നയിച്ചിരുന്നു. പരിവാർ സംഘടനകൾ കേന്ദ്ര സർക്കാറുമായി  ഏറ്റുമുട്ടരുതെന്ന കർക്കശനിലപാടാണ്​ ആർ.എസ്​.എസിനുള്ളത്​.  ഭിന്നതകളുണ്ടായാൽ അത്​ ഒതുക്കാറാണ്​ പതിവ്​. വി.എച്ച്​.പി അന്താരാഷ്​ട്ര പ്രസിഡൻറ്​ രാഘവ്​ റെഡ്​ഡിയെ മാറ്റി  മുൻ ഹിമാചൽപ്രദേശ്​ ഗവർണർ വി.എസ്.​ ​േകാക്​ജെയെ  തെരഞ്ഞെടുക്കാനുള്ള  നീക്കങ്ങളാണ്​ ഇപ്പോൾ നടക്കുന്നത്​. 
മൂന്ന്​ നേതാക്ക​ളോടും സ്​ഥാനമൊഴിയാൻ ആവശ്യപ്പെടുന്ന  ആർ.എസ്​.എസ്​ അവർ അതിന്​ തയാറായില്ലെങ്കിൽ തെരഞ്ഞെടുപ്പിലൂടെ പുറത്താക്കുക എന്ന അജണ്ടയായിരിക്കും നടപ്പാക്കുക. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rssVHPmalayalam newsTogadiaBJPBJP
News Summary - RSS to axe Togadia- India news
Next Story