Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറോഹിങ്ക്യൻ അഭയാർഥികൾ...

റോഹിങ്ക്യൻ അഭയാർഥികൾ സുരക്ഷക്ക്​ ഭീഷണി; തുടരാനാകില്ല -കേന്ദ്രം

text_fields
bookmark_border
റോഹിങ്ക്യൻ അഭയാർഥികൾ സുരക്ഷക്ക്​ ഭീഷണി; തുടരാനാകില്ല -കേന്ദ്രം
cancel

ന്യൂ​​ഡ​​ൽ​​ഹി: റോ​​ഹി​​ങ്ക്യ​​ൻ മു​​സ്​​​ലിം​​ക​​ൾ രാ​​ജ്യ​​സു​​ര​​ക്ഷ​​ക്ക്​ ഭീ​​ഷ​​ണി​​യാ​​ണെ​​ന്നും അ​​വ​​രെ ഇ​​ന്ത്യ​​യി​​ൽ തു​​ട​​രാ​​ൻ അ​​നു​​വ​​ദി​​ക്കാ​​നാ​​വി​​ല്ലെ​​ന്നും കേ​​ന്ദ്ര സ​​ർ​​ക്കാ​​റി​െ​ൻ​റ ​ സ​​ത്യ​​വാ​​ങ്​​​മൂ​​ലം. രാ​​ജ്യ​​ത്തി​​ന​​ക​​ത്തും പു​​റ​​ത്തു​​മു​​ള്ള ഭീ​​ക​​ര സം​​ഘ​​ങ്ങ​​ൾ  അ​​വ​​രെ ഉ​​പ​​യോ​​ഗി​​​ച്ച്​ രാ​​ജ്യ​​ത്ത്​ പ്ര​​ശ്​​​ന​​മു​​ണ്ടാ​​ക്കാ​​ൻ ശ്ര​​മി​​ച്ചേ​​ക്കാ​​മെ​​ന്നും സു​​പ്രീം​​കോ​​ട​​തി​​യിൽ സമർപ്പിച്ച  സത്യവാങ്​മൂലത്തിൽ കേന്ദ്രം പറയുന്നു.  

നി​​യ​​മ​​പ​​ര​​മാ​​യി റോ​​ഹി​​ങ്ക്യ​​ൻ അ​​ഭ​​യാ​​ർ​​ഥി​​ക​​ളെ പു​​റ​​ത്താ​​ക്കാ​​ൻ ഇ​​ന്ത്യ​​ക്ക്​ ക​​ഴി​​യി​​ല്ലെ​​ന്ന്​ ​െഎ​​ക്യ​​രാ​​ഷ്​​​ട്ര സ​​ഭ നി​​ർ​​ദേ​​ശി​​ച്ച​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ്​ അ​​വ​​ർക്കെതിരായ രാജ്യത്തി​​െൻറ നിലപാട്​.  റോ​​ഹി​​ങ്ക്യ​​ക​​ളെ നാ​​ടു​​ക​​ട​​ത്താ​​നു​​ള്ള നീ​​ക്ക​​ത്തി​​നെ​​തി​​രെ ര​​ണ്ട്​ അ​​ഭ​​യാ​​ർ​​ഥി​​ക​​ൾ സ​​മ​​ർ​​പ്പി​​ച്ച ഹ​​ര​​ജി​​ക്ക്​ മ​​റു​​പ​​ടി​​യാ​​യാ​​ണ്​ കേ​​ന്ദ്ര​​ം റിപ്പോർട്ട്​ തയറാക്കിയത്​. എന്നാൽ, ഇതേപ്പറ്റി മാധ്യമങ്ങളിൽ വാർത്ത വന്നതോടെ, റിപ്പോർട്ട്​ ​ അബദ്ധവശാൽ  ഹരജിക്കാരുടെ പക്കൽ എത്തിയതാണെന്നും അത്​ അന്തിമമല്ലെന്നും സർക്കാർ അഭിഭാഷകൻ വിശദീകരിച്ചു. ​കേന്ദ്രം സുപ്രീം കോടതിയിൽ ഇങ്ങനെയൊരു സത്യവാങ്​മൂലം സമർപ്പിച്ചിട്ടില്ലെന്ന്​ ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു വാർത്താ ഏജൻസിയോട്​ പറഞ്ഞു. 

റോ​​ഹി​​ങ്ക്യ​​ക​​ൾ​​ക്ക്​ ഭീ​​ക​​ര​​സം​​ഘ​​ങ്ങ​​ളു​​മാ​​യി ബ​​ന്ധ​​മു​​ണ്ടെ​​ന്നാ​​ണ്​ ര​​ഹ​​സ്യാ​​ന്വേ​​ഷ​​ണ ഏ​​ജ​​ൻ​​സി​​ക​​ൾ ന​​ൽ​​കു​​ന്ന വി​​വ​​ര​​മെ​​ന്ന്​ കേ​​ന്ദ്രം സത്യവാങ്​മൂലത്തിൽ ചൂണ്ടിക്കാട്ടി. ജ​​മ്മു, ഡ​​ൽ​​ഹി, ഹൈ​​ദ​​രാ​​ബാ​​ദ്, മേ​​വാ​​ത്ത്​ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ  റോ​​ഹി​​ങ്ക്യ​​ക​​ളു​​ടെ സാ​​യു​​ധ ഗ്രൂ​​പ്പു​​ക​​ൾ ഉ​​ണ്ട്. അ​​വ​​രെ ​​െഎ.​​എ​​സി​​ന്​ ഉ​​പ​​യോ​​ഗി​​ക്കാ​​ൻ ക​​ഴി​​യും. റോ​​ഹി​​ങ്ക്യ​​ക​​ളെ  പു​​റ​​ത്താ​​ക്ക​​ണ​​മെ​​ന്ന​​ത്​ രാ​​ജ്യ​​താ​​ൽ​​പ​​ര്യ​​മാ​​ണ്. ഒ​​രു അ​​ന​​ധി​​കൃ​​ത കു​​ടി​​യേ​​റ്റ​​ക്കാ​​ര​​നും ഇ​​ന്ത്യ​​യി​​ൽ ത​​ങ്ങാ​​ൻ അ​​വ​​കാ​​ശ​​മി​​ല്ലെ​​ന്നും സ​​ത്യ​​വാ​​ങ്​​​മൂ​​ലം തു​​ട​​രു​​ന്നു.

അ​​ന്ത​​ർ​​ദേ​​ശീ​​യ നി​​യ​​മ​​ങ്ങ​​ൾ പാ​​ലി​​ക്കാ​​ൻ ഇ​​ന്ത്യ ബാ​​ധ്യ​​സ്​​​ഥ​​മാ​​ണെ​​ന്ന്​ ഒാ​​ർ​​മി​​പ്പി​​ച്ചാ​​ണ്​ ​െഎ​​ക്യ​​രാ​​ഷ്​​്ട്ര മ​​നു​​ഷ്യാ​​വ​​കാ​​ശ സം​​ഘ​​ട​​ന റോ​​ഹി​​ങ്ക്യ​​ൻ അ​​ഭ​​യാ​​ർ​​ഥി​​ക​​ളെ  തി​​രി​​ച്ച​​യ​​ക്കാ​​നാ​​വി​​ല്ലെ​​ന്ന്​ വ്യ​​ക്​​​ത​​മാ​​ക്കി​​യ​​ത്. ​െഎ​​ക്യ​​രാഷ്​ട്ര സ​​ഭ​​യു​​ടെ ക​​ണ​​ക്ക​​നു​​സ​​രി​​ച്ച്​ 40,000 ​റോ​​ഹി​​ങ്ക്യ​​ക​​ൾ ഇ​​ന്ത്യ​​യി​​ൽ അ​​ഭ​​യാ​​ർ​​ഥി​​ക​​ളാ​​യു​​ണ്ട്. റോ​​ഹി​​ങ്ക്യ​​ക​​ളെ പു​​റ​​ത്താ​​ക്കാ​​നു​​ള്ള തീ​​രു​​മാ​​നം സ്​​​റ്റേ ചെ​​യ്യാ​​ൻ വി​​സ​​മ്മ​​തി​​ച്ച സു​​പ്രീം​​കോ​​ട​​തി അ​​ടു​​ത്ത​​യാ​​ഴ്​​​ച കേ​​സ്​ വീ​​ണ്ടും പ​​രി​​ഗ​​ണി​​ക്കാ​​നി​​രിക്കുകയാണ്​.  

മു​​ഹ​​മ്മ​​ദ്​ സ​​ലീ​​മു​​ല്ല, മു​​ഹ​​മ്മ​​ദ്​ ശാ​​കി​​ർ എ​​ന്നീ  ര​​ണ്ട്​ റോ​​ഹി​​ങ്ക്യ​​ൻ അ​​ഭ​​യാ​​ർ​​ഥി​​ക​​ളാ​​ണ്​ മു​​തി​​ർ​​ന്ന സു​​പ്രീം​​കോ​​ട​​തി അ​​ഭി​​ഭാ​​ഷ​​ക​​രാ​​യ പ്ര​​ശാ​​ന്ത്​ ഭൂ​​ഷ​​ൺ, കോ​​ളി​​ൻ ഗൊ​​ൺ​​സാ​​ൽ​​വ​​സ്​ എ​​ന്നി​​വ​​ർ മു​​ഖേ​​ന സു​​പ്രീം​​കോ​​ട​​തി​​യെ സ​​മീ​​പി​​ച്ച​​ത്. എ​​ന്നാ​​ൽ, ഇ​​തി​​നെ​​തി​​രെ സു​​പ്രീം​​കോ​​ട​​തി​​യി​​ൽ ക​​ക്ഷി ചേ​​ർ​​ന്ന മു​​ൻ ആ​​ർ.​​എ​​സ്.​​എ​​സ്​ താ​​ത്ത്വി​​കാ​​ചാ​​ര്യ​​ൻ കെ.​​എ​​ൻ. ഗോ​​വി​​ന്ദാ​​ചാ​​ര്യ റോ​​ഹി​​ങ്ക്യ​​ക​​ൾ രാ​​ജ്യ​​സ​ു​​ര​​ക്ഷ​​ക്ക്​ ഭീ​​ഷ​​ണി​​യാ​​ണെ​​ന്ന്​ വാ​​ദി​​ച്ചി​​രു​​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rohingyacentrenational securitymalayalam newssupreme court
News Summary - Rohingyas are threat to national security, centre tells Supreme Court-India News
Next Story