റോഹിങ്ക്യൻ അഭയാർഥികളെ തിരിച്ചയക്കൽ; കേന്ദ്രത്തിന് മനുഷ്യാവകാശ കമീഷൻ നോട്ടീസ്
text_fieldsന്യൂഡൽഹി: േറാഹിങ്ക്യൻ അഭയാർഥി പ്രശ്നത്തിൽ ദേശീയ മനുഷ്യാവകാശ കമീഷൻ ഇടപെടുന്നു. ഇന്ത്യയിൽ കഴിയുന്ന റോഹിങ്ക്യൻ അഭയാർഥികളെ മാതൃ രാജ്യത്തേക്കു തന്നെ തിരിച്ചയക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നടപടിക്ക് ഒരുങ്ങുന്നെന്ന വാർത്ത വന്നതിെനത്തുടർന്ന് കമീഷൻ കേന്ദ്രത്തിന് നോട്ടീസ് അയച്ചു.
അഭയാർഥികളുമായി ബന്ധപ്പെട്ട് സർക്കാറിെൻറ നിലപാട് വ്യക്തമാക്കി നാലാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയോട് ആവശ്യപ്പെട്ടു. സുരക്ഷ ഭീഷണി ഉയർത്തുന്നതിനാൽ േറാഹിങ്ക്യകൾ അടക്കം എല്ലാ അഭയാർഥികളെയും കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം ആഗസ്റ്റ് എട്ടിന് സംസ്ഥാനങ്ങൾക്ക് കത്തയച്ചിരുന്നു.
നാൽപതിനായിരത്തോളം റോഹിങ്ക്യൻ അഭയാർഥികളാണ് രാജ്യത്ത് വിവിധ സന്നദ്ധ സംഘടനകൾ നടത്തുന്ന ക്യാമ്പുകളിലും അല്ലാെതയുമായി കഴിയുന്നത്. അഭയാർഥികൾക്കെതിരെ എന്തെങ്കിലും നടപടിയെടുക്കും മുമ്പ് എല്ലാ വശങ്ങളും വിശദമായി പഠിക്കേണ്ടതുണ്ട്. മാതൃരാജ്യത്തേക്ക് തിരിച്ചയച്ചാൽ അവരുടെ ജീവന് ആപത്ത് ഉണ്ടായേക്കുമോ എന്ന കാര്യവും പരിശോധിക്കണമെന്ന് കമീഷൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.