Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ചീഫ്​ ജസ്​റ്റിസ്​, തിരുത്താൻ അങ്ങ്​ തയാറാ​ക​ണം
cancel

പ്രി​യ​പ്പെ​ട്ട ചീ​ഫ്​ ജ​സ്​​റ്റി​സ്,

അ​ങ്ങ​യെ അ​ഭി​സം​ബോ​ധ​ന​ചെ​യ്​​ത്​ ഇ​ത്ത​ര​മൊ​രു ക​ത്ത്​ എ​ഴു​തേ​ണ്ടി​വ​ന്ന​തി​ൽ അ​ത്യ​ധി​കം  വേ​ദ​ന​യും ആ​ശ​ങ്ക​യു​മു​ണ്ട്. ഇൗ ​കോ​ട​തി പു​റ​ത്തു​വി​ട്ട ചി​ല വി​ധി​ക​ൾ ന​മ്മു​ടെ നീ​തി​നി​ർ​വ​ഹ​ണ  സം​വി​ധാ​ന​ത്തി​നും ഹൈ​കോ​ട​തി​ക​ളു​ടെ സ്വ​ത​ന്ത്ര സ്വ​ഭാ​വ​ത്തി​നും കോ​ട്ടം​ത​ട്ടി​ക്കാ​നി​ട​യാ​യി എ​ന്നു  മാ​ത്ര​മ​ല്ല, അ​വ ബ​ഹു​മാ​ന​പ്പെ​ട്ട ചീ​ഫ്​ ജ​സ്​​റ്റി​സി​​​െൻറ ഒാ​ഫി​സി​​​െൻറ ഭ​ര​ണ​നി​ർ​വ​ഹ​ണ  പ​രി​പാ​ടി​ക​ളെ​പ്പോ​ലും ബാ​ധി​ക്കു​ക​യും ചെ​യ്​​ത​താ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​െ​ട്ട. 
നീ​തി​ന്യാ​യ​മേ​ഖ​ല​യു​ടെ ന​ട​ത്തി​പ്പി​ൽ നാ​ളി​തു​വ​രെ ചി​ല കീ​ഴ്​​വ​ഴ​ക്ക​ങ്ങ​ളും പ്ര​മാ​ണ​ങ്ങ​ളും ന​ല്ല  രീ​തി​യി​ൽ അ​നു​വ​ർ​ത്തി​ക്ക​പ്പെ​ട്ടു​വ​രു​ക​യാ​യി​രു​ന്നു. വി​ശേ​ഷി​ച്ച്​ ബോം​ബെ, ക​ൽ​ക​ത്ത, മ​ദ്രാ​സ്​  എ​ന്നീ മൂ​ന്ന്​ ഹൈ​കോ​ട​തി​ക​ൾ സ്​​ഥാ​പി​ക്ക​പ്പെ​ട്ട​തു മു​ത​ൽ. ആം​ഗ്ലോ സാ​ക്​​സ​ൻ നീ​തി​ന്യാ​യ വ്യ​വ​സ്​ ഥ​യി​ലാ​ണ്​ ഇൗ ​കീ​ഴ്​​വ​ഴ​ക്ക​ങ്ങ​ളു​ടെ താ​യ്​​വേ​രു​ക​ൾ.

ചീ​ഫ്​ ജ​സ്​​റ്റി​സി​നാ​യി​രി​ക്കും ജു​ഡീ​ഷ്വ​റി​യു​ടെ ഭ​ര​ണ​ച്ചു​മ​ത​ല എ​ന്ന​താ​ണ്​ സു​പ്ര​ധാ​ന​മാ​യ  പ്ര​മാ​ണ​ങ്ങ​ളി​ൽ ഒ​ന്ന്. ജു​ഡീ​ഷ്വ​റി​യി​ലെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന ന​ട​പ​ടി​ക​ളും വി​വി​ധ കോ​ട​തി​ക​ളു​ടെ  മു​റ​പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ളും നി​ശ്ച​യി​ക്കു​ന്ന​തി​നു​ള്ള അ​വ​കാ​ശ​വും ചീ​ഫ്​ ജ​സ്​​റ്റി​സി​ൽ നി​ക്ഷി​പ്​ ത​മാ​ണ്. കോ​ട​തി ന​ട​പ​ടി​ക​ളു​ടെ സ​മ​യ​ക്ര​മം, കേ​സു​ക​ൾ ഏ​തേ​ത്​ ബെ​ഞ്ചു​ക​ൾ കൈ​കാ​ര്യം  ചെ​യ്യ​ണം എ​ന്നി​വ നി​ശ്ച​യി​ക്കാ​നു​ള്ള അ​ധി​കാ​ര​വും ചീ​ഫ്​ ജ​സ്​​റ്റി​സി​നു​ത​ന്നെ എ​ന്ന​താ​ണ്​ കീ​ഴ്​ വ​ഴ​ക്കം. എ​ന്നാ​ൽ, കോ​ട​തി ന​ട​പ​ടി​ക​ളു​ടെ കാ​ര്യ​ക്ഷ​മ​മാ​യ പ്ര​വ​ർ​ത്ത​ന​നി​ർ​വ​ഹ​ണ​മാ​ണ്​  ഇ​തി​നു​പി​ന്നി​ലെ ല​ക്ഷ്യം. ചീ​ഫ്​ ജ​സ്​​റ്റി​സ്​ സ​ഹ ജ​ഡ്​​ജി​മാ​രു​ടെ സു​പീ​രി​യ​ർ അ​ധി​കാ​രി ആ​ണ്​ എ​ന്ന  അം​ഗീ​കാ​രം ഇൗ ​കീ​ഴ്​​വ​ഴ​ക്ക​ത്തി​ലൂ​ടെ വ​ന്നു​ചേ​രു​ന്നു​മി​ല്ല. സ​മ​ന്മാ​രി​ൽ മു​മ്പ​ൻ എ​ന്നാ​ണ്​ നീ​തി​ന്യാ​യ  വ്യ​വ​സ്​​ഥ ചീ​ഫ്​ ജ​സ്​​റ്റി​സി​നു ന​ൽ​കു​ന്ന സ്​​ഥാ​നം. ഒ​ട്ടും മു​ക​ളി​ലു​മ​ല്ല, ഒ​ട്ടും താ​ഴെ​യു​മ​ല്ല. 

ഇൗ ​പ്ര​മാ​ണ​ത്തി​​​െൻറ അ​നു​ബ​ന്ധ​മാ​യി വേ​റൊ​ന്നു​ണ്ട്. ഏ​തു കോ​ട​തി​ക​ളി​ലെ​യും അം​ഗ​ങ്ങ​ൾ​ക്ക്​  (ജ​ഡ്​​ജി​മാ​ർ​ക്ക്), നേ​ര​ത്തേ നി​ശ്ച​യി​ക്ക​പ്പെ​ട്ട ബെ​ഞ്ചു​ക​ൾ വി​സ്​​ത​രി​ക്കേ​ണ്ട കേ​സു​ക​ളി​ൽ  ഇ​ട​പെ​ടാ​നോ വി​ധി പ്ര​സ്​​താ​വി​ക്കാ​നോ അ​ധി​കാ​ര​മി​ല്ല എ​ന്ന​താ​ണ​ത്. മേ​ൽ പ്ര​മാ​ണ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഏ​തു വ്യ​തി​യാ​ന​വും അ​ന​ഭി​ല​ഷ​ണീ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്കാ​കും  വ​ഴി​മ​രു​ന്നി​ടു​ക. അ​ത്​ ജു​ഡീ​ഷ്വ​റി​യു​ടെ വി​ശ്വാ​സ്യ​ത​യെ സം​ബ​ന്ധി​ച്ച്​ സം​ശ​യ​ങ്ങ​ൾ ജ​നി​ക്കാ​ൻ  ഇ​ട​യാ​ക്കും. അ​ത്ത​രം വ്യ​തി​യാ​ന​ങ്ങ​ൾ കു​ത്ത​ഴി​ഞ്ഞ അ​വ​സ്​​ഥ സം​ജാ​ത​മാ​ക്കു​മെ​ന്ന കാ​ര്യം  പ്ര​ത്യേ​കം പ​റ​യേ​ണ്ട​തി​ല്ല.

മേൽപറഞ്ഞ പ്രമാണങ്ങളും കീഴ്വഴക്കങ്ങളും കർശനമായി പാലിക്കപ്പെടുന്നില്ല എന്നു പറയേണ്ടിവന്നതിൽ ഞങ്ങൾ ദുഃഖിക്കുന്നു. ചില കേസുകൾ ചില പ്രത്യേക ബെഞ്ചുകളുടെ മാത്രം താൽപര്യം പരിഗണിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് അതത് ബെഞ്ചുകൾക്ക് കൈമാറിയ സംഭവങ്ങളുണ്ടായി. രാജ്യത്തിനും നീതിപീഠത്തിനും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉളവാക്കുന്ന നടപടികളാണിവ. ഇത്തരം പ്രവണതകൾ എന്തുവിലകൊടുത്തും തടയേണ്ടതുണ്ട്. നീതിപീഠത്തിന്  പ്രയാസമുണ്ടാകാതിരിക്കാൻ ഞങ്ങൾ വിശദാംശങ്ങളിലേക്ക് പ്രവേശിക്കുന്നില്ല. എ​ന്നാ​ൽ, ചി​ല കേ​സു​ക​ൾ ഇൗ ​സ​ന്ദ​ർ​ഭ​ത്തി​ൽ പ​രാ​മ​ർ​ശം അ​ർ​ഹി​ക്കു​ന്നു. ജ​ഡ്​​ജി​മാ​രു​ടെ നി​യ​മ​ന​ത്തി​ലെ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ലി​നെ ചോ​ദ്യം​ചെ​യ്യു​ന്ന അ​ഡ്വ​ക്ക​റ്റ്​ കെ.​പി. ലു​ത്​​റ​യു​ടെ ഹ​ര​ജി​യി​ൽ നി​യ​മ​ന​പ്ര​ക്രി​യ​ക്ക്​ (മെ​മ്മോ​റാ​ണ്ടം ഒാ​ഫ്​ പ്രോ​സി​ജ്യ​ർ) അ​ന്തി​മ രൂ​പം ന​ൽ​കി​യി​ട്ടി​ല്ല എ​ന്നാ​യി​രു​ന്നു വി​ധി. ഇ​ത്ത​ര​മൊ​രു കേ​സി​ൽ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ചി​ന​ല്ലാ​തെ മ​റ്റേ​ത്​ ബെ​ഞ്ചി​നാ​ണ്​ വി​ധി​ന​ൽ​കാ​ൻ സാ​ധി​ക്കു​ക.  

ജസ്റ്റിസ് സി.എസ്. കർണനെ അയോഗ്യനാക്കുന്ന വിധിയോടും വിയോജിപ്പുകൾ ഉയർന്നു. നിയമനപ്രക്രിയ പോലുള്ള അതി ഗൗരവാവഹമായ വിഷയങ്ങൾ ചീഫ് ജസ്റ്റിസി​​െൻറ അധ്യക്ഷതയിൽ ഫുൾകോർട്ട് സമ്മേളിച്ചാകണം തീർപ്പു കണ്ടെത്തേണ്ടത്. ഭരണഘടന ബെഞ്ചായിരിക്കണം അന്തിമമായി ഇത്തരം കേസുകൾ കൈകാര്യംചെയ്യേണ്ടത്. മേ​ൽ​പ​റ​ഞ്ഞ സം​ഭ​വ​ങ്ങ​ൾ അ​തി ഉ​ത്​​ക​ണ്​​ഠ​യോ​ടെ വീ​ക്ഷി​ക്ക​പ്പെ​ട​ണം. ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ലും പ്ര​ശ്​​ന​ങ്ങ​ളി​ലും തി​രു​ത്ത​ൽ ന​ട​പ​ടി​ക്ക്​ ത​യാ​റാ​കേ​ണ്ട​ത്​ ബ​ഹു​മാ​ന​പ്പെ​ട്ട ചീ​ഫ്​ ജ​സ്​​റ്റി​സി​​​െൻറ ക​ർ​ത്ത​വ്യ​മാ​കു​ന്നു.  സ​ഹ​ജ​ഡ്​​ജി​മാ​രു​ടെ​യും കൊ​ളീ​ജി​യ​ത്തി​​​െൻറ​യും അ​ഭി​പ്രാ​യം ആ​രാ​യു​ക​യും വേ​ണം. 
മേ​ൽ​പ​റ​ഞ്ഞ കേ​സു​ക​ളി​ലെ​യും സ​മാ​ന​മാ​യ ഇ​ത​ര കേ​സു​ക​ളി​ലെ​യും വി​ധി ഉ​ള​വാ​ക്കി​യ പ്ര​ശ്​​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ അ​ങ്ങ​യു​ടെ പ​ക്ക​ൽ​നി​ന്ന്​ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​ന്ന​ത്​ ശു​ഭ​ക​ര​വും അ​ഭി​ന​ന്ദ​നീ​യ​വു​മാ​യി​രി​ക്കും.
ആ​ദ​ര​ങ്ങ​ളോ​ടെ

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chief justicejudgesjudiciarymalayalam newsDipak Misrasupreme court
News Summary - Rift Within The Judiciary-India news
Next Story