Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറേ​​ഷ​​ൻ...

റേ​​ഷ​​ൻ വെ​​ട്ടി​​പ്പ്​: ഒാ​​ൺ​​ലൈ​​ൻ പ​​രാ​​തി​​പ​​രി​​ഹാ​​ര സം​​വി​​ധാ​​നം വേ​​ണ​​മെ​​ന്ന്​ ശി​​പാ​​ർ​​ശ

text_fields
bookmark_border
റേ​​ഷ​​ൻ വെ​​ട്ടി​​പ്പ്​: ഒാ​​ൺ​​ലൈ​​ൻ പ​​രാ​​തി​​പ​​രി​​ഹാ​​ര സം​​വി​​ധാ​​നം വേ​​ണ​​മെ​​ന്ന്​ ശി​​പാ​​ർ​​ശ
cancel

ന്യൂ​​ഡ​​ൽ​​ഹി:  റേ​​ഷ​​ൻ വി​​ത​​ര​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട്​ ഗു​​ണ​​ഭോ​​ക്​​​താ​​ക്ക​​ൾ​​ക്ക്​  പ​​രാ​​തി ഉ​​ന്ന​​യി​​ക്കാ​​നും പ​​രി​​ഹാ​​രം​ തേ​​ടാ​​നും ഒാ​​​ൺ​​ലൈ​​ൻ  സം​​വി​​ധാ​​നം  ഉ​​ട​​ൻ ഏ​​ർ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്ന്​ ഭ​​ക്ഷ്യ, പൊ​​തു​​വി​​ത​​ര​​ണ മ​​ന്ത്രാ​​ല​​യ​​വു​​മാ​​യി  ബ​​ന്ധ​​പ്പെ​​ട്ട പാ​​ർ​​ല​​മ​െൻറ​​റി സ​​മി​​തി ശി​​പാ​​ർ​​ശ. റേ​​ഷ​​ൻ വി​​ത​​ര​​ണ സം​​വി​​ധാ​​നം  ക​​മ്പ്യൂ​​ട്ട​​ർ​​വ​​ത്​​​ക​​രി​​ക്കു​​ന്ന​​തി​​ൽ കേ​​ര​​ളം ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള മി​​ക്ക സം​​സ്​​​ഥാ​​ന​​ങ്ങ​​ളും​ മെ​​ല്ലെ​​പ്പോ​​ക്ക്​ ന​​യ​​മാ​​ണ്​ തു​​ട​​രു​​ന്ന​​തെ​​ന്നും സ​​മി​​തി കു​​റ്റ​​പ്പെ​​ടു​​ത്തി. 

ഒാ​​ൺ​​ലൈ​​ൻ പ​​രാ​​തി പ​​രി​​ഹാ​​ര സം​​വി​​ധാ​​നം  അ​​തി​​പ്രാ​​ധാ​​ന്യം ന​​ൽ​​കി  ന​​ട​​പ്പാ​​ക്ക​​ണം.  റേ​​ഷ​​ൻ വി​​ത​​ര​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട എ​​ല്ലാ വി​​വ​​ര​​ങ്ങ​​ളും ഇൗ​ ​​വെ​​ബ്​​​സൈ​​റ്റി​​ൽ ല​​ഭ്യ​​മാ​​ക്ക​​ണം. ന​​ൽ​​കി​​യ പ​​രാ​​തി​​യി​​ന്മേ​​ലു​​ള്ള ന​​ട​​പ​​ടി​​ക​​ളു​​ടെ പു​​രോ​​ഗ​​തി അ​​റി​​യാ​​നു​​ള്ള സം​​വി​​ധാ​​ന​​വും  ഉ​​ണ്ടാ​​ക​​ണം. റേ​​ഷ​​ൻ വി​​ത​​ര​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട പ​​രാ​​തി ബോ​​ധി​​പ്പി​​ക്കാ​​ൻ ചി​​ല സം​​സ്​​​ഥാ​​ന​​ങ്ങ​​ൾ ന​​ട​​പ്പാ​​ക്കി​​യ  ടോ​​ൾ ഫ്രീ ​​ഫോ​​ൺ ന​​മ്പ​​ർ  1967,1800 സം​​വി​​ധാ​​നം കാ​​ര്യ​​മാ​​യ ഫ​​ലം ചെ​​യ്യു​​ന്നി​​ല്ല.  ഇ​​തി​​ലേ​​ക്ക്​ വി​​ളി​​ക്കു​​ന്ന ഫോ​​ൺ​​വി​​ളി​​ക​​ൾ​​ക്ക്​ മി​​ക്ക​​പ്പോ​​ഴും മ​​റു​​പ​​ടി ല​​ഭി​​ക്കു​​ന്നി​​ല്ലെ​​ന്ന പ​​രാ​​തി വ്യാ​​പ​​ക​​മാ​​ണ്.

ഇൗ ​​സം​​വി​​ധാ​​നം നി​​ല​​വി​​ലി​​ല്ലാ​​ത്ത സം​​സ്​​​ഥാ​​ന​​ങ്ങ​​ൾ​ ​േ​ടാ​​ൾ​ ​ഫ്രീ ​​ന​​മ്പ​​ർ ഏ​​ർ​​പ്പെ​​ടു​​ത്താ​​ൻ അ​​ടി​​യ​​ന്ത​​ര ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണം.  റേ​​ഷ​​ൻ കാ​​ർ​​ഡു​​ക​​ളു​​ടെ ക​​മ്പ്യൂ​​ട്ട​​ർ​​വ​​ത്​​​ക​​ര​​ണം  ഒ​​ച്ചി​​ഴ​​യും വേ​​ഗ​​ത്തി​​ലാ​​ണ്​ നീ​​ങ്ങു​​ന്ന​​തെ​​ന്ന്​ പാ​​ർ​​ല​​മ​െൻറ​​റി സ​​മി​​തി കു​​റ്റ​​പ്പെ​​ടു​​ത്തി. കോ​​ൺ​​ഗ്ര​​സ്​ എം.​​പി ദി​​വാ​​ക​​ർ റെ​​ഡ്​​​ഢി അ​​ധ്യ​​ക്ഷ​​നാ​​യ സ​​മി​​തി​​യി​​ൽ​ കേ​​ര​​ള​​ത്തി​​ൽ നി​​ന്ന്​ ആ​േ​​ൻ​​റാ ആ​​ൻ​​റ​​ണി​​യും അം​​ഗ​​മാ​​ണ്. ​ എ​​ല്ലാ മേ​​ഖ​​ല​​ക​​ളി​​ലും യ​​ഥാ​​വി​​ധി റേ​​ഷ​​ൻ ല​​ഭി​​ക്കു​​ന്നു​​വെ​​ന്ന്​ ഉ​​റ​​പ്പാ​​ക്കാ​​ൻ റേ​​ഷ​​ൻ വി​​ത​​ര​​ണം ഒാ​​ൺ​​ലൈ​​ൻ ആ​​ക്കേ​​ണ്ട​​ത്​ അ​​നി​​വാ​​ര്യ​​മാ​​ണ്.  ഇ​​ക്കാ​​ര്യ​​ത്തി​​ൽ യു​​ദ്ധ​​കാ​​ലാ​​ടി​​സ്​​​ഥാ​​ന​​ത്തി​​ൽ മു​​ന്നേ​​റാ​​ൻ കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ സം​​സ്​​​ഥാ​​ന​​ങ്ങ​​ളി​​ൽ സ​​മ്മ​​ർ​​ദം​ ചെ​​ലു​​ത്ത​​ണ​​മെ​​ന്നും  സ​​മി​​തി റി​​പ്പോ​​ർ​​ട്ടി​​ൽ പ​​റ​​യു​​ന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rationing system
News Summary - ration: need online complaint reduce system
Next Story