Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജയ്​പൂരിലും...

ജയ്​പൂരിലും ആൾദൈവത്തിനെതിരെ ലൈംഗികപീഡനക്കേസ്​

text_fields
bookmark_border
Falahari-Baba
cancel

ജയ്​പൂർ: രാജസ്​ഥാനിലെ സ്വയം പ്രഖ്യാപിത ആൾദൈവത്തി​െനതിരെ ലൈംഗിക പീഡന​േക്കസ്​​. ആശ്രമത്തിൽ വച്ച്​ 21കാരിയെ പീഡിപ്പിച്ചെന്ന കേസിൽ ഫലഹാരി ബാബ എന്ന ആൾദൈവത്തി​െനതിരെയാണ്​​ കുറ്റം ചുമത്തിയിരിക്കുന്നത്​. ലൈംഗിക പീഡനത്തിനിരയായ പെൺകുട്ടിയു​െട രക്ഷിതാക്കൾ വർഷങ്ങളായി ബാബയു​െട അനുയായികളായിരുന്നു. ആഗസ്​റ്റ്​​ ഏഴിന്​ രാജസ്​ഥാനിലെ അൽവാറിലുള്ള ആഢംബര ആശ്രമത്തിൽ വച്ച്​ ഇയാൾ ​െപൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ്​ കേസ്​. 

സംഭവത്തെകുറിച്ച്​ പൊലീസ്​ പറയുന്നതിങ്ങനെ: നിയമ വിദ്യാർഥിയായ പെൺകുട്ടി​ ഇ​േൻറൺഷിപ്പ്​ ചെയ്​തപ്പോൾ ലഭിച്ച 3000 രൂപ ബാബക്ക്​ ദാനം ചെയ്യാൻ വീട്ടുകാർ ആവശ്യ​െപ്പടുകയായിരുന്നു. ആശ്രമത്തി​െലത്തിയ ​െപൺകുട്ടിയോട്​ ഗ്രഹണമായതിനാൽ ദർശനമുണ്ടാകില്ലെന്നും ആശ്രമത്തിൽ  താമസിക്കണമെന്നും ആവശ്യ​െപ്പട്ടു.  അതുപ്രകാരം ആശ്രമത്തിൽ നിന്ന ​െപൺകുട്ടിയെ രാത്രി ബാബയു​െട മുറിയിലേക്ക്​ വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരു​െന്നന്ന്​ പൊലീസ്​ പറയുന്നു. 

സംഭവം ആരോടും പറയരുതെന്ന്​ പെൺകുട്ടി​യെ ബാബ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ ആൾ​െദെവം ഗുർമീത്​ റാം റഹീമിന്​ പീഡനക്കേസിൽ 20 വർഷം തടവുശിക്ഷ ലഭിച്ചത്​ അറിഞ്ഞതോടെയാണ്​ ​െപൺകുട്ടി വിവരം വീട്ടുകാരോട്​​ പറഞ്ഞത്​. തുടർന്ന്​ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരു​െന്നന്നും അതുപ്രകാരം കേസ്​ രജിസ്​റ്റർ ചെയ്​തു​െവന്നും ​െപാലീസ്​ അറിയിച്ചു. 

70കാരനായ ബാബ ഉയർന്ന രക്​ത സമ്മർദ്ദത്തെ തുടർന്ന്​ അൽവാറി​െല സ്വകാര്യ ആശുപത്രിയിൽ ചികിത്​സയിലാണ്​.​ പഴങ്ങൾ മാത്രം ഭക്ഷിക്കുന്നതിനാൽ ഫലഹാരി എന്ന്​ പേരു വീണ ബാബ മുതിർന്ന രാഷ്​ട്രീയ നേതാക്കളോടും സിനിമാ തരങ്ങളോടുമൊപ്പമുള്ള ഫോ​േട്ടാകളും പുറത്തായിട്ടുണ്ട്​. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape Casegodmanmalayalam newsFalahari Baba
News Summary - Rajasthan's 'Falahari Baba' Charged With Rape - India News
Next Story