Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാ​ഷ്​​ട്ര​പ​തി...

രാ​ഷ്​​ട്ര​പ​തി സ്​​ഥാ​നാ​ർ​ഥി: പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളുടെ യോഗം തുടങ്ങി

text_fields
bookmark_border
രാ​ഷ്​​ട്ര​പ​തി സ്​​ഥാ​നാ​ർ​ഥി: പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളുടെ യോഗം തുടങ്ങി
cancel

ന്യൂഡൽഹി: രാ​ഷ്​​ട്ര​പ​തി തെരഞ്ഞെടുപ്പിലെ പൊ​തു​ സ്​​ഥാ​നാ​ർ​ഥിയെ നിശ്ചയിക്കുന്നതിനുള്ള പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളുടെ യോഗം ഡൽഹിയിൽ തുടങ്ങി. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ 16 പാർട്ടികളുടെ പ്രതിനിധികൾ പാർലമെന്‍റ് ഹൗസിലാണ് യോഗം ചേരുന്നത്. അംബേദ്ക്കറുടെ കൊച്ചുമകൻ പ്രകാശ് അംബേദ്ക്കർ, ലോക്സഭ മുൻ സ്പീക്കർ മീര കുമാർ എന്നിവരുടെ പേരുകളാണ് പ്രതിപക്ഷത്തിന്‍റെ സജീവ പരിഗണനയിലുള്ളത്. 

എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി രാം​നാ​ഥ്​ കോ​വി​ന്ദി​നെ പി​ന്തുണക്കാൻ ജെ.ഡി.യുവും അ​ണ്ണാ ഡി.​എം.​കെ ഇരുവി​ഭാ​ഗ​ങ്ങ​ളും കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. അതേസമയം, ഡി.​എം.​കെ പ്ര​തി​പ​ക്ഷ സ്​​ഥാ​നാ​ർ​ഥി​െ​യ പി​ന്തു​ണ​ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 

ബി.​ജെ.​പി​ക്കെ​തി​രെ ആ​ർ.​ജെ.​ഡി​യു​മാ​യും കോ​ൺ​ഗ്ര​സു​മാ​യും ചേ​ർ​ന്ന്​ മ​ഹാ​സ​ഖ്യ​മു​ണ്ടാ​ക്കി ബി​ഹാ​റി​ൽ വീ​ണ്ടും അ​ധി​കാ​ര​ത്തി​േ​ല​റി​യ നി​തീ​ഷ്​​കു​മാ​ർ പ്ര​തി​പ​ക്ഷ ​ക​ക്ഷി​ക​ൾ സ്​​ഥാ​നാ​ർ​ഥി ​നി​ർ​ണ​യം സം​ബ​ന്ധി​ച്ച്​ യോ​ഗം ചേ​രാ​നി​രി​െ​ക്ക​യാ​ണ്​ കൂ​റു​മാ​റി​യ​ത്. സോ​ണി​യ വി​ളി​ച്ച ഇന്നത്തെ യോ​ഗ​ത്തി​ൽ പ​െ​ങ്ക​ടു​ക്കി​െ​ല്ല​ന്ന്​ ജ​ന​താ​ദ​ൾ -യു ​അ​റി​യി​ച്ചി​ട്ടു​ണ്ട്. 

എ​ന്നാ​ൽ, നി​തീ​ഷ്​​ കു​മാ​റിന്‍റെ നിലപാടിനെതിരെ ലാലു പ്രസാദ് യാദവ് രംഗത്തെത്തിയിട്ടുണ്ട്. നി​തീ​ഷി​​​​​​​െൻറ തീ​രു​മാ​നം അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന വ്യ​ക്​​ത​മാ​ക്കിയ ജ​ന​താ​ദ​ൾ -യു ​കേ​ര​ള​ഘ​ട​കം പ്ര​തി​പ​ക്ഷ​ തീ​രു​മാ​ന​ത്തോ​ടൊ​പ്പം നി​ൽ​ക്കു​മെ​ന്ന്​ അറിയിച്ചിട്ടുണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:presidential electionopposition parties
News Summary - Presidential election opposition parties meeting start in delhi
Next Story