Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസംവരണം :...

സംവരണം : കേന്ദ്രസർക്കാർ നിലപാടിനെതിരെ ആഞ്ഞടിച്ച്​ പ്രകാശ്​ അംബേദ്​കർ

text_fields
bookmark_border
സംവരണം : കേന്ദ്രസർക്കാർ നിലപാടിനെതിരെ ആഞ്ഞടിച്ച്​ പ്രകാശ്​ അംബേദ്​കർ
cancel

ന്യൂഡൽഹി: രാജ്യത്തെ പിന്നോക്ക വിഭാഗങ്ങൾക്ക്​ സംവരണം നിഷേധിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ പ്രകാശ്​ അംബേദ്​കർ. ഇന്ത്യൻ ഭരണഘടനയുടെ ശിൽപയായ ബി.ആർ.അംബേദ്​കറുടെ പേരമകനാണ്​ പ്രകാശ്​ അംബേദ്​കർ. ദലിതരുടെ അവകാശ സംരക്ഷണത്തിനായി നടത്തിയ റാലിയിൽ സംസാരിക്കു​കയായിരുന്നു അദ്ദേഹം.

സംവരണം ഇല്ലതാക്കുക എന്നത്​​ ആർ.എസ്​.എസ്​ നിലപാടാണ്​. അവരാണ്​ ഇപ്പോൾ രാജ്യം ഭരിക്കുന്നത്​. അതുകൊണ്ട്​ തീരുമാനം നടപ്പിലാക്കാൻ പ്രയാസമുണ്ടാകില്ല. നോട്ട്​ പിൻവലിക്കൽ മൂലം വലി​യരീതിയിൽ പ്രശ്​നങ്ങൾ ഉണ്ടായത്​ രാജ്യത്തെ ദലിതർക്കും മറ്റ്​ അടിസ്ഥാന ജനവിഭാഗങ്ങൾക്കുമാണെന്നും അദ്ദേഹം പറഞ്ഞു. നോട്ട്​ പിൻവലിക്കലിനെതിരെ ഇവർക്ക്​ പോരാട്ടം നടത്തേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർ.എസ്​.എസ്​ പ്രചാരണ വിഭാഗം തലവൻ മൻമോഹൻ വൈദ്യയാണ്​ വെള്ളിയാഴ്​ചയാണ്​ സംവരണത്തിനെതിരെ പ്രസ്​താവന നടത്തിയത്​.

ദളിത്​ ഗവേഷണ വിദ്യാർഥി രോഹിത്​ വെമുലയുടെ മരണത്തിന്​ പിന്നിലുള്ള യഥാർത്ഥകാരണം കേന്ദ്രസർക്കാർ മറച്ച്​ വെക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prakash Ambedkar
News Summary - Prakash Ambedkar Dares Government to do Away With Reservations
Next Story