Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമധ്യപ്രദേശ്​ മന്ത്രിയെ...

മധ്യപ്രദേശ്​ മന്ത്രിയെ തെരഞ്ഞെടുപ്പ്​ കമീഷൻ അയോഗ്യനാക്കി

text_fields
bookmark_border
മധ്യപ്രദേശ്​ മന്ത്രിയെ തെരഞ്ഞെടുപ്പ്​ കമീഷൻ അയോഗ്യനാക്കി
cancel

ന്യൂഡൽഹി: മധ്യപ്രദേശി​െല മുതിർന്ന മന്ത്രി നരോത്തം മിശ്ര​െയ  തെരഞ്ഞെടുപ്പ്​ കമീഷൻ അയോഗ്യനാക്കി. മുഖ്യമന്ത്രി ശിവ്​രാജ്​ സിങ്​ ചൗഹാ​​െൻറ നേതൃത്വത്തിലുള്ള ബി.ജെ.പി മന്ത്രിസഭയിലെ ജലവിഭവ, പാർലമ​െൻററി കാര്യ മന്ത്രിയാണ്​ നരോത്തം മിശ്ര. 2008ലെ നിയമസഭാ തെരഞ്ഞെടുപ്പ്​ ചെലവ്​ സമർപ്പിച്ചതിൽ കൃത്രിമം കാണിച്ചതിനും പെയ്​ഡ്​ ന്യൂസ്​ ഉണ്ടാക്കിയതിനുമാണ്​ അയോഗ്യത. മൂന്ന്​ വർഷം തെരഞ്ഞെടുപ്പിൽ മത്​സരിക്കുന്നതിനാണ്​ വിലക്ക്​. 

പെയ്​ഡ്​ ന്യൂസി​ന്​ ചെലവായ തുകശയ സംബന്ധിച്ച വിവരങ്ങൾ​ തെരഞ്ഞെടുപ്പ്​ കമീഷന്​ സമർപ്പിച്ചില്ല എന്നതാണ്​ കണ്ടെത്തിയിരിക്കുന്നത്​. 

ദാത്തിയ നിയോജക മണ്ഡലത്തിൽ നിന്നാണ്​ നരോത്തം മിശ്ര തെരഞ്ഞെടുക്കപ്പെട്ടത്​. കോൺഗ്രസ്​ മുൻ എം.എൽ.എ രാജേന്ദ്ര ഭാർതി 2009 ഏപ്രിലിലാണ്​​ നരോത്തം മിശ്ര​ക്കെതിരെ പരാതി ഉന്നയിച്ചത്​. 2008 ​െല മിശ്രയുടെ തെരഞ്ഞെടുപ്പ്​ ചെലവിൽ ചില വിവരങ്ങൾ ചേർത്തിട്ടി​െല്ലന്നായിരുന്നു പരാതി. 

2013 ജനുവരി 15ന്​ മിശ്രക്ക്​ തെരഞ്ഞെടുപ്പ്​ കമീഷൻ നോട്ടീസ്​ അയച്ചിരുന്നു. തെരഞ്ഞെടുപ്പ്​ കമീഷ​​െൻറ നടപടി​െക്കതിരെ മിശ്ര മധ്യപ്രദേശ്​ ഹൈകോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. മുഖ്യമന്ത്രി ശിവ്​രാജ്​ സിങ്​ ചൗഹാ​​െൻറ അടുത്ത സഹായിയാണ്​ നരോത്തം മിശ്ര. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election Commissionnarotham mishramadya pradesh minister
News Summary - Poll Panel Disqualifies MP Minister Narottam Mishra Over Alleged Corruption
Next Story