Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഊരിപ്പിടിച്ച...

ഊരിപ്പിടിച്ച കത്തിക്കിടയിലൂടെ നടന്നുപോയിട്ടുണ്ട്, ആ വിരട്ടല്‍ ഇങ്ങോട്ട് വേണ്ട –പിണറായി വിജയൻ

text_fields
bookmark_border
ഊരിപ്പിടിച്ച കത്തിക്കിടയിലൂടെ നടന്നുപോയിട്ടുണ്ട്, ആ വിരട്ടല്‍ ഇങ്ങോട്ട് വേണ്ട  –പിണറായി വിജയൻ
cancel

മംഗളൂരു: ഹിറ്റ്​ലറെ സ്വീകരിച്ചതും പുകഴ്​ത്തിയതും ആർ.എസ്.​എസ്​ മാത്രമാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. മംഗളൂരു മതസൗഹാർദ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിറ്റ്​ലറുടെ ന്യൂനപക്ഷ വിരുദ്ധ നയങ്ങൾ ആർ.എസ്​.എസിനെ ആവേശഭരിതരാക്കി. ഗോഡ്​സെ അവരുടെ കയ്യിലെ ആയുധം മാത്രമായിരുന്നു. രാജ്യത്തെ എല്ലാ വർഗീയ കലാപങ്ങൾക്കും നേതൃത്വങ്ങൾക്കും നൽകിയത്​ ആർഎസ്​എസ്​ ആണ്​. ഇന്ത്യൻ സ്വാതന്ത്യ സമരത്തിൽ അവർ ഒരു പങ്കും വഹിച്ചിട്ടില്ല.

മതസൗഹാർദ പരിപാടിയിൽ പങ്കെടുക്കാനെത്തിയ ജനങ്ങൾ
 


ബ്രിട്ടീഷ്​ അനുകൂല നയമാണ്​ അവർ അന്ന്​ സ്വീകരിച്ചത്​. സ്വാതന്ത്ര്യ സമരത്തെ വഞ്ചിച്ച പാരമ്പര്യമാണ്​ അവർക്കുള്ളത്​. വർഗീയത പടർത്തുന്നതിന്​ വേണ്ടിയാണ്​ ​അവർ എല്ലാ കാലത്തും പ്രവർത്തിച്ചത്​. മത സൗഹാർദത്തിന്​ അപകടമുണ്ടാക്കുന്ന ഒ​േട്ടറെ നീക്കങ്ങളാണ്​ രാജ്യത്ത്​ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും പിണറായി വിജയൻ വ്യക്​തമാക്കി. ഇൗ രാജ്യം എല്ലാവരുടേതുമാണ്​. തങ്ങളുടേതായ അഭി​പ്രായം രേഖപ്പെടുത്താത്ത എല്ലാവരെയും അവർ ​കൊന്ന്​ തള്ളുന്നു. അസഹിഷ്​ണുതയുടെ പൂർത്തീകരണമായി അവർ മാറി. ഗാന്ധിജിയെ കൊന്നതു​േപാലെ ജനങ്ങൾക്ക്​ പ്രിയപ്പെട്ട അനേകം ആളുകളെ സംഘ്​പരിവാർ കൊലപ്പെടുത്തുന്നു.

പിണറായി വിജയൻ മംഗളൂരു റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്നപ്പോൾ
 


കൽബുർഗി, ഗോവിന്ദ്​ പൻസാരെ, നരേന്ദ്ര ദാബോൽകർ തുടങ്ങിയവർ കൊല്ലപ്പെട്ടപ്പോൾ രാജ്യ​ത്തെ മതനിരപേക്ഷ ​മനസ്​ അങ്ങേയറ്റം വേദനിച്ചു. ആർ.എസ്​.എസിനെ നേരിടുന്നതിൽ കർണാടക സർക്കാരി​​െൻറ ഭാഗത്ത്​ നിന്നുണ്ടായ നിലപാട്​ അഭിനന്ദനാർഹമാണ്​. ബി.ജെ.പിയും ആർ.എസ്.​എസും കേരളത്തിന്​ പുറത്ത്​ എന്നെ കാല്​ കുത്താൻ അനുവദിക്കില്ലെന്ന്​ വീരവാദം മുഴക്കി. പിണറായി വിജയനെന്ന ഞാൻ ഏതെങ്കിലും ഒരു ദിവസം ആകാശത്ത്​ നിന്ന്​ പൊട്ടിമുളച്ച്​ വന്നതല്ല. ആർ.എസ്​.എസിനെ കണ്ടുകൊണ്ടും അറിഞ്ഞ​ുകൊണ്ടും തന്നെയാണ്​ എ​​െൻറ ഇതുവരെയുള്ള രാഷ്​ട്രീയ ​പ്രവർത്തനം.

ബ്രണ്ണൻ കോളജിൽ പഠിക്കു​േമ്പാൾ ആർ.എസ്.​എസ്​ ഉയർത്തിപ്പിടിച്ച കത്തിയുടെയും വടിവാളുകൾക്കും നടുവിലൂടെ തന്നെ ഞാൻ കടന്ന്​ പോയിട്ടുണ്ട്​. മധ്യപ്രദേശിൽ എന്നെ തടഞ്ഞതിനെ കുറിച്ച്​ സംഘ്​പരിവാർ പറയുന്നു, ഒരു മുഖ്യമന്ത്രിയെന്ന നിലയിൽ ഒരു സംസ്​ഥാനത്ത്​ ചെല്ലു​േമ്പാൾ അവിടുത്തെ സർക്കാർ പറയുന്ന കാര്യങ്ങൾ അംഗീകരിക്കുകയെന്നത്​ മര്യാദയാണ്​. മുഖ്യമന്ത്രിയല്ലാത്ത പിണറായി വിജയനാണ്​ അവിടേക്ക്​ പോയതെങ്കിൽ എന്നെ അവർക്ക്​ തടയാ​നാവില്ലായിരുന്നു എന്നും പിണറായി പറഞ്ഞു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pinarayi Vijayan
News Summary - pinarayi vijayan address mangalore rally
Next Story