Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപശുവി​െൻറയും ലവ്​...

പശുവി​െൻറയും ലവ്​ ജിഹാദി​െൻറയും പേരിലെ കൊലകൾ മനുഷ്യാവകാശ ലംഘനം –ജസ്​റ്റിസ്​ ലോധ

text_fields
bookmark_border
Justice-Lodha
cancel

ന്യൂഡൽഹി: പശുസംരക്ഷണത്തി​​െൻറയും ലവ്​ ജിഹാദി​​െൻറയും പേരിൽ രാജ്യത്ത്​ ജനങ്ങൾ കൊല്ലപ്പെടു​കയാണെന്ന്​ സുപ്രീംകോടതി മുൻ ചീഫ്​ ജസ്​റ്റിസ്​ ആർ.എം. ലോധ. ഇൗ സാഹചര്യത്തിൽ നമ്മൾ മനുഷ്യാവകാശങ്ങളെ യഥാർഥത്തിൽ വിലവെക്കുന്നു​ണ്ടെന്ന്​ പറയാൻ സാധിക്കുമോ എന്ന്​ അദ്ദേഹം ചോദിച്ചു. അന്തർദേശീയ മനുഷ്യാവകാശദിനത്തോടനുബന്ധിച്ച്​ നടന്ന ചടങ്ങിൽ സംസാരിക്ക​െവയാണ്​ രാജ്യത്തെ വർധിച്ചുവരുന്ന അസഹിഷ്​ണുതയിലും മനുഷ്യാവകാശലംഘനങ്ങളിലും ലോധ ഉത്​കണ്​ഠ പ്രകടിപ്പിച്ചത്​. 

‘‘പശുസംരക്ഷണത്തി​​െൻറ പേരിൽ മനുഷ്യർ കശാപ്പ്​ ചെയ്യപ്പെടുന്നു. ലവ്​ ജിഹാദി​​െൻറ പേരിൽ ദമ്പതികൾ കൊല്ലപ്പെടുന്നു. കലാകാരന്മാർ തങ്ങളുടെ സൃഷ്​ടികളുടെ പേരിൽ തലവെട്ടുമെന്ന ഭീഷണിക്ക്​ ഇരയാകുന്നു. ആക്​ടിവിസ്​റ്റുക​ളെ രാജ്യ​ദ്രോഹകുറ്റം ചുമത്തി അകത്താക്കുന്നു. എന്നാൽ, കുറ്റക്കാർ പിടിക്കപ്പെടുന്നില്ല. നമ്മൾ മനുഷ്യാവകാശദിനം ആചരിക്കുന്നുണ്ടെങ്കിലും യാഥാർഥ്യം മറ്റൊന്നാണ്​. പ്രായപൂർത്തിയായ രണ്ടുപേർ തമ്മിൽ സ്​നേഹിക്കു​​േമ്പാൾ മതം ഒരു ഘടകമാണോ? എന്നാൽ, ലവ്​ ജിഹാദി​​െൻറ പേരിൽ രാജ്യത്ത്​ കൊലകൾ നടക്കുന്നു. മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നവ​ർക്കെതിരായ പൊലീസ്​ നടപടിയിൽ ഉദാസീനതയുണ്ട്​. മതിയായ നിയമങ്ങളും ഭരണഘടനസംരക്ഷണവും ശക്​തമായ നീതിന്യായവ്യവസ്​ഥയും ഉണ്ടായിട്ടും മനുഷ്യാവകാശ സംരക്ഷണമെന്ന ലക്ഷ്യം നേടാൻ നമുക്ക്​ സാധിക്കുന്നില്ല. ഇൗ പ്രശ്​നങ്ങൾ എല്ലാ ദിവസവും എന്നെ അലട്ടുകയാണ്​’’-അ​േദ്ദഹം പറഞ്ഞു. -ജസ്​റ്റിസ്​ ലോധ ചൂണ്ടിക്കാട്ടി

സിനിമ കലാകാര​​െൻറ ആവിഷ്​കാരമാണെങ്കിലും അവർ ഭീഷണിക്ക്​ ഇരയാവുകയും സെറ്റുകൾ തീവെച്ച്​ നശിപ്പിക്കപ്പെടുകയുമാണെന്ന്​ ‘പത്മാവതി’ വിവാദത്തെ പരാമർശിച്ച്​ ലോധ ചൂണ്ടിക്കാട്ടി. 
‘‘പശുസംരക്ഷണത്തി​​െൻറ പേരിൽ ആൾക്കൂട്ടസംഘങ്ങൾ എല്ലായിടത്തും വളർന്നുവരുകയാണ്​. ആക്​ടിവിസ്​റ്റുകൾക്കും കാർട്ടൂണിസ്​റ്റുകൾക്കും അഭിനേതാക്കൾക്കും വിദ്യാർഥികൾക്കുമെതിരെ രാജ്യദ്രോഹകുറ്റം ചുമത്തപ്പെടുന്നു. . ലോധ അധ്യക്ഷനായ അന്തർദേശീയ മനുഷ്യാവകാശ ഇൻസ്​റ്റിറ്റ്യൂട്ടാണ്​ ചടങ്ങ് സംഘടിപ്പിച്ചത്​. സുപ്രീംകോടതി ജഡ്​ജി ജസ്​റ്റിസ്​ ആർ.കെ. അഗർവാളും സംസാരിച്ചു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Love Jihadjustice lodhamalayalam newsCow Protectio
News Summary - People Have Been Killed In The name Of ‘Cow Protection’ And ‘Love Jihad’- Justice Lodha- India news
Next Story