Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്തിൽ...

ഗുജറാത്തിൽ ബി.ജെ.പിക്ക്​ വീണ്ടും തിരിച്ചടി; പാർട്ടിയിലെ കൊഴിഞ്ഞുപോക്ക്​ തുടരുന്നു

text_fields
bookmark_border
Nikhil_sawani
cancel

അഹമ്മദാബാദ്​: ഗുജറാത്തിൽ ബി.ജെ.പിക്ക്​ തിരിച്ചടിയായി ഒരു പാട്ടിദാർ നേതാവ്​ കൂടി പാർട്ടി വിട്ടു. നിഖിൽ സ്വാനിയാണ്​ പാർട്ടിയിൽ നിന്ന്​ പുറത്ത്​ പോവുകയാണെന്ന്​ തിങ്കളാഴ്​ച പ്രഖ്യാപിച്ചത്​​​. പാർട്ടി നൽകിയ വാഗ്​ദാനങ്ങൾ പാലിക്കപ്പെട്ടില്ലെന്ന്​  ആരോപിച്ചാണ്​ നിഖിലി​​​െൻറ രാജി. 

വാഗ്​ദാനങ്ങൾ പാലിക്കപ്പെടാത്തതിനെ തുടർന്ന്​ താൻ രാജിവെക്കുകയാണെന്ന്​ നിഖിൽ അറിയിച്ചു. സമുദായത്തി​​​െൻറ ഉയർച്ചക്ക്​ വേണ്ടിയാണ്​ താൻ ബി.ജെ.പിയിൽ ചേർന്നത്​. പാർട്ടിക്ക്​ മുമ്പാകെ താൻ ഉയർത്തിയ ആവശ്യങ്ങളൊന്നും സഫലികരിക്കപ്പെട്ടില്ലെന്നും നിഖിൽ കുറ്റപ്പെടുത്തി. ബി.ജെ.പി നൽകിയ ഒരു കോടി രൂപയുടെ കൈക്കുലി സ്വീകരിക്കാതിരുന്ന നരേന്ദ്ര പ​േട്ടലി​​​െൻറ തീരുമാനത്തെയും നിഖിൽ അഭിനന്ദിച്ചു. 

എന്നാൽ കോൺഗ്രസിൽ ചേരുമോയെന്ന ചോദ്യത്തിന്​ നിഖിൽ കൃത്യമായ മറുപടി നൽകിയില്ല. ത​​​െൻറ പ്രധാനലക്ഷ്യം പാട്ടിദാർ സമുദായത്തി​​​െൻറ ഉന്നമനം മാത്രമാണെന്ന്​ നിഖിൽ പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gujaratmalayalam newsPatidar leaderSawaniBJPBJP
News Summary - Patidar leader Sawani resigns from BJP over fake promises-India news
Next Story