Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപഞ്ചാബ്​ തദ്ദേശ...

പഞ്ചാബ്​ തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്​ വൻവിജയം

text_fields
bookmark_border
congress
cancel

ചണ്ഡിഗഢ്​: ഗുജറാത്ത്​, ഹിമാചൽ ഫലപ്രഖ്യാപനത്തിന്​ മണിക്കൂറുകൾമുമ്പ്​ കോൺഗ്രസിന്​ സന്തോഷ വാർത്ത. പഞ്ചാബിലെ തദ്ദേശ തെര​ഞ്ഞെടുപ്പിൽ പാർട്ടി വൻ വിജയംനേടി. മൂന്നു മുനിസിപ്പൽ കോർപറേഷനുകളും കോൺഗ്രസിനാണ്​. അമൃത്​സർ, ജലന്ധർ, പാട്യാല കോർപറേഷനുകളിലാണ്​ മികച്ച ജയമുണ്ടായത്​. എന്നാൽ, കൃത്രിമം നടന്നതായി ശിരോമണി അകാലിദൾ ആരോപിച്ചു. 

29 മുനിസിപ്പൽ കൗൺസിലുകളിലും നഗര പഞ്ചായത്തുകളിലുമാണ്​ ഞായറാഴ്​ച തെരഞ്ഞെടുപ്പ്​ നടന്നത്​. മൂന്നു കോർപറേഷനുകളിൽ ഏറ്റവും കൂടുതൽ പോളിങ്​ പാട്യാലയിലാണ് (62.22). ജലന്ധറിൽ (57.2), അമൃത്​സർ (51) എന്നിങ്ങനെയാണ്​ വോട്ടിങ്​ ശതമാനം. 

പാട്യാലയിൽ കോൺ​ഗ്രസ്​ 58 വാർഡുകളും നേടി. ഇവിടെ പ്രതിപക്ഷമില്ലാത്ത അവസ്​ഥയാണ്​. ജലന്ധറിൽ 66 വാർഡുകൾ കോൺഗ്രസിനു ലഭിച്ചപ്പോൾ, ബി.ജെ.പിക്ക്​ എട്ടും സഖ്യകക്ഷിയായ ശിരോമണി അകാലിദളിന്​ നാലും സീറ്റാണ്​ ലഭിച്ചത്​. അമൃത്​സറിൽ കോൺഗ്രസ്​ 69 വാർഡുകൾ നേടി. ഇവിടെ ബി.ജെ.പി സഖ്യത്തിന്​ 12 സീറ്റുമാത്രമാണ്​ ലഭിച്ചത്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressmalayalam newsvictoryPanjab Self Body Election
News Summary - Panjab Self Body Election: Congress get Great Victory -India News
Next Story