Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിയുടെ ‘മേക്ക്​ ഇൻ...

മോദിയുടെ ‘മേക്ക്​ ഇൻ ഇന്ത്യ’ കോൺഗ്രസ്​ വിഭാവനം ചെയ്​ത പദ്ധതി- രാഹുൽ ഗാന്ധി

text_fields
bookmark_border
Rahul gandhi
cancel

ന്യൂയോർക്ക്​: നരേന്ദ്രമോദി സർക്കാറി​​​​​​െൻറ ‘മേക്ക്​ ഇൻ ഇന്ത്യ’ പദ്ധതി കോൺഗ്രസ്​ നേരത്തെ വിഭാവനം ചെയ്​തതാണെന്ന്​ പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രിൻസ്​റ്റൻ യൂനിവേഴ്​സിറ്റിയിൽ വിദ്യാർഥി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
‘മേക്ക്​ ഇൻ ഇന്ത്യ’ എന്ന ആശയത്തിൽ ഏറെ താൽപര്യം തോന്നിയിരുന്നു. എന്നാൽ അത്​ ലക്ഷ്യം വെച്ചിരുന്നത്​ മോദി സർക്കാർ ഉൾപ്പെടുത്തിയതുപോ​െലയുള്ള ആളുകളെയല്ല. തങ്ങളുടെ വീക്ഷണവും നടപ്പാക്കാൻ ഉദ്ദേശിച്ച രീതിയും വ്യത്യസ്​തമായിരുന്നു. എന്നാൽ മോദി വൻ വ്യവസായ സംരംഭങ്ങളെയാണ്​ പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്​. ചെറുകിട സംരംഭങ്ങളും ഇടത്തരം വ്യവസായങ്ങളുമാണ്​ ഇതിൽ ഉൾപ്പെടുത്തേണ്ടിയിരുന്നത്​. അങ്ങനെയാ​െണങ്കിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്​ടിക്കാൻ കഴിയുമായിരുന്നു - ‘മേക്ക്​ ഇൻ ഇന്ത്യ’യെ കുറിച്ചുള്ള ചോദ്യത്തിന്​ രാഹുൽ  മറുപടി നൽകി.

ഇന്ത്യയുടെയും ചൈനയുടെയും പ്രവർത്തനമികവായിരിക്കും ലോകം അടിസ്ഥാനപരമായി എങ്ങനെ മാറിയിരിക്കണമെന്നത്​ തീരുമാനിക്കുക. 
ഇന്ത്യയും ചൈനയും കാര്‍ഷികരാജ്യങ്ങളില്‍നിന്ന് നഗര വികസിത മാതൃകാ രാജ്യങ്ങളായി മാറികൊണ്ടിരിക്കയാണ്​. ഇരു രാജ്യങ്ങളിലെ ജനങ്ങളും ഈ മാറ്റത്തിന് വിധേയരാവുകയാണ്. അങ്ങനെയാണ് ഇരുരാജ്യങ്ങളും ചേര്‍ന്ന് ഭാവിയിലെ ലോകത്തെ അടിമുടി മാറ്റിമറിക്കുകയെന്ന് രാഹുല്‍ പറഞ്ഞു.

ചൈന ജനാധിപത്യപരമാണോ അല്ലയോ എന്നു പറയുന്നില്ല. ചൈന ഈ മാറ്റങ്ങളെ സ്വീകരിച്ചിരിക്കുന്നത് അവരുടെതായ വഴിയിലൂടെയാണ്. ഇന്ത്യ ഇന്ത്യയുടേതായ ശൈലിയിലൂടെയും. ലോകത്ത് ഏറ്റവും കൂടുതല്‍ ജനസമ്പത്തുള്ള രാജ്യങ്ങളും തമ്മില്‍ സഹകരണവും മത്സരവും നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressNarendra Modimake in indiamalayalam newsOne IndiaRahul Gandhi
News Summary - This Is One PM Modi Idea That Rahul Gandhi Wishes Congress Had- India news
Next Story