Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജയിലിൽ ശശികലക്ക്​ എ.സി...

ജയിലിൽ ശശികലക്ക്​ എ.സി നൽകിയില്ലെന്ന്​ അധികൃതർ

text_fields
bookmark_border
ജയിലിൽ ശശികലക്ക്​ എ.സി നൽകിയില്ലെന്ന്​ അധികൃതർ
cancel

ബംഗളൂരു:  അനധികൃത സ്വത്ത്​ സമ്പാദന കേസിൽ ജയിലിൽ കഴിയുന്ന എ.​െഎ.എ.ഡി.എം.കെ ജനറൽ സെക്രട്ടറി ശശികലക്ക്​ പ്രത്യേക സൗകര്യങ്ങളൊന്നും നൽകിയിട്ടില്ലെന്ന്​ ജയിൽ അധികൃതർ.  ജയിൽ മാറാനുള്ള നീക്കം ശശികല നടത്തുന്നതായുള്ള വാർത്തകൾ പുറത്ത്​ വന്നതിന്​ പിന്നാലെയാണ്​  അധികൃതരുടെ പ്രതികരണം.

അഡ്വക്കറ്​ എം.പി രാജവേലായുധൻ എന്നയാൾ സമർപ്പിച്ച വിവരാവകാശ അപേക്ഷയിലാണ്​ ജയിലധികൃതർ ഇക്കാര്യം ​വ്യക്​തമാക്കിയത്​. ജയിൽ മാറാനുള്ള അപേക്ഷ ശശികല സമർപ്പിച്ചിട്ടില്ലെന്നും ജയിൽ അധികൃതർ നൽകിയ മറുപടിയിൽ പറയുന്നു.

ടെലിവിഷൻ മാത്രമാണ്​ ശശിക​ലയെയും ബന്ധു ഇളവരശിയെയും താമസിപ്പിച്ചിരിക്കുന്ന ജയിൽ മുറിയിൽ ഉള്ള പ്രത്യേക സൗകര്യം. കിടക്ക, ഫാൻ, എയർ കണ്ടീഷണർ, വാട്ടർ ഹീറ്റർ, പ്രത്യേക ശുചിമുറി എന്നിവ ഇവർക്ക്​ ലഭ്യമാക്കിയിട്ടില്ലെന്നും ജയിൽ അധികാരികൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sasikala
News Summary - No special facilities for Sasikala and no move to shift her to Tamil Nadu jail, Karnataka jail dept says
Next Story