Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒരു തരത്തിലുള്ള...

ഒരു തരത്തിലുള്ള ഭീകരപ്രവർത്തനവും ന്യായീകരിക്കാനാവില്ല- സുഷമ സ്വരാജ്

text_fields
bookmark_border
sushma-swaraj
cancel

ന്യൂയോർക്ക്: ഒരു തരത്തിലുള്ള ഭീകരപ്രവർത്തനവും ന്യായീകരിക്കാനാകില്ലെന്നു കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ന്യൂയോർക്കിൽ നടന്ന ഷാങ്ഹായ് കോഓപറേഷൻ ഓർഗനൈസേഷന്‍റെ (എസ്‌.സി.ഒ) വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ നടത്തിയ പ്രസംഗത്തിലാണ് സുഷമയുടെ പ്രഖ്യാപനം. തീവ്രവാദത്തെ അതിന്‍റെ എല്ലാ രൂപങ്ങളെയും അർഥങ്ങളെയും ഉൾക്കൊണ്ടുതന്നെ അപലപിക്കുന്നുവെന്നും അവർ പറഞ്ഞു.

എസ്‌.സി.ഒ രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിന് ഇന്ത്യ എല്ലാക്കാലവും പ്രാധാന്യം നൽകിയിട്ടുണ്ട്. രാജ്യങ്ങളും ജനങ്ങളും തമ്മിൽ വിശ്വാസവും സഹകരണവും ഉറപ്പാക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യമെന്നും സുഷമ പറഞ്ഞു.

ഐക്യരാഷ്ട്ര സഭയുടെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാനായി സുഷമ സ്വരാജ് ന്യൂയോർക്കിലാണ് ഇപ്പോഴുള്ളത്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:united nationsSushma Swarajshang-hai cooperation
News Summary - 'No justification for any act of terrorism,' says Sushma Swaraj -india
Next Story