Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൊതുപണം...

പൊതുപണം കൊള്ളയടിക്കുന്നത്​ അനുവദിക്കില്ല -​പ്രധാനമന്ത്രി

text_fields
bookmark_border
പൊതുപണം കൊള്ളയടിക്കുന്നത്​ അനുവദിക്കില്ല -​പ്രധാനമന്ത്രി
cancel

ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പു കേസുകളിൽ കർശന നടപടി സ്വീകരിക്കുമെന്നും പൊതുപണം കൊള്ളയടിക്കുന്നത്​ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. തട്ടിപ്പുകൾ തടയാൻ, മേൽ​േനാട്ട ചുമതലയുള്ളവർ ജാഗ്രത പുലർത്ത​ണമെന്ന്​ മോദി നിർദേശിച്ചു. 11,400 കോടി രൂപയുടെ പഞ്ചാബ്​ നാഷനൽ ബാങ്ക്​ തട്ടിപ്പുകേസിൽ ദിവസങ്ങൾക്കുശേഷമാണ്​ പ്രധാനമന്ത്രി മൗനം വെടിഞ്ഞത്​.

സാമ്പത്തിക തട്ടിപ്പ്​ കേസുകളിൽ കേന്ദ്ര സർക്കാർ കർശന നടപടിയാണ്​ സ്വീകരിക്കുന്നത്​. ഇത്​ തുടരും. പൊതുപണം കൊള്ളയടിക്കുന്നത്​ അനുവദിക്കില്ല. വ്യവസ്​ഥകൾ നിർമിക്കാനും ധാർമികത നിലനിർത്താനും ബാധ്യതയുള്ളവർ തങ്ങളുടെ ഉത്തരവാദിത്തം ജാഗ്രതയോടെ നിർവഹിക്കണം. ഇക്കാര്യത്തിൽ മേൽനോട്ട, നിരീക്ഷണ ചുമതലയുള്ളവർ അതി ശ്രദ്ധചെലുത്തണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

എന്നാൽ, കേസിലെ മുഖ്യപ്രതി നീരവ്​ മോദിയു​െടയോ പി.എൻ.ബിയു​െടയോ പേര്​ പരാമർശിച്ചില്ല. ഇക്കണോമിക്​ ടൈംസ്​ സംഘടിപ്പിച്ച ​​ഗ്ലോബൽ ബിസിനസ്​ സമ്മിറ്റ്​ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modimalayalam newsNeerav ModiPNB Scam
News Summary - Narendra modi on bank fraud-India news
Next Story