Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിയും അമിത്​ഷായും...

മോദിയും അമിത്​ഷായും ഭീകരർ –എസ്.​പി നേതാവ് Video

text_fields
bookmark_border
മോദിയും അമിത്​ഷായും ഭീകരർ –എസ്.​പി നേതാവ് Video
cancel

ലഖ്​നോ: പ്രധാനമന്ത്രി നരേന്ദ്ര ​േമാദിയും ബി.ജെ.പി ദേശിയ അധ്യക്ഷൻ അമിത്​ഷായും ഭീകരരാണെന്ന്​ ഉത്തർ​ പ്രദേശ്​ മന്ത്രിയും സമാജ്​വാദി പാർട്ടി വക്​താവുമായ രജേന്ദ്ര ചൗധരി.

ബി.ജെ.പി നേതാക്കൾ ജനങ്ങളെ ഭയപ്പെടുത്തുകയാണ്​. നമ്മുടെ ജനാധിപത്യ സംവിധാനത്തിൽ അവർ ഭീകരത സൃഷ്​ടിക്കുകയാണ്​. അതിനാൽ നിയമസഭ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ബി.ജെ.പിയെ പാഠം പഠിപ്പിക്കണം. യു.പിയിൽ ബി.ജെ.പി താഴേക്ക്​ പോകുമെന്ന്​ അവർക്കറിയാം. ബീഹാറിനെക്കാൾ മോശമാണ്​ യു.പിയിലെ ബി.ജെ.പി അവരുടെ പ്രകടനമെന്നും അദ്ദേഹം പറഞ്ഞു.

യു.പിയിലെ ഭരണ കക്ഷി ജനങ്ങളെ മതപരമായും ജാതീയമായും വിഭജിച്ചുകൊണ്ടുള്ള രാഷ്​ട്രീയം കളിക്കുകയാണെന്ന മോദിയുടെ കഴിഞ്ഞ ദിവസത്തെ  പ്രസ്​താവനക്ക്​ പിന്നാലെയാണ്​ ചൗധരിയുടെ ​പ്രസ്​താവന. അതേസമയം മര്യാദയില്ലാത്ത ഭാഷയാണ്​ ചൗധരി പ്രയോഗിച്ചതെന്ന്​ ബി.ജെ.പി പ്രതികരിച്ചു. അതിനിടെ ബി.എസ്​.പി അധ്യക്ഷ മായാവതി മോദി നെഗറ്റീവ്​ ദലിതനാണെന്ന്​ പരിഹസിച്ചു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assembly election 2017
News Summary - Narendra Modi and Amit Shah are terrorists
Next Story