Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുത്തലാഖും...

മുത്തലാഖും ബഹുഭാര്യത്വവും: സുപ്രീംകോടതി ഇന്നുമുതൽ വാദം കേൾക്കും 

text_fields
bookmark_border
മുത്തലാഖും ബഹുഭാര്യത്വവും: സുപ്രീംകോടതി ഇന്നുമുതൽ വാദം കേൾക്കും 
cancel

ന്യൂ​ഡ​ൽ​ഹി: ബ​ഹ​ു​ഭാ​ര്യ​ത്വം, മു​ത്ത​ലാ​ഖ്, ച​ട​ങ്ങു​ക​ല്യാ​ണം എ​ന്നി​വ നി​രോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ന്ന ഹ​ര​ജി​ക​ളി​ൽ സു​പ്രീം​കോ​ട​തി ഭ​ര​ണ​ഘ​ട​ന ബെ​ഞ്ച്​ വ്യാ​ഴാ​ഴ്​​ച വാ​ദം കേ​ട്ടു​തു​ട​ങ്ങും. സു​പ്രീം​കോ​ട​തി​യി​ലെ മു​സ്​​ലിം, ​ക്രി​സ്​​ത്യ​ൻ, ഹി​ന്ദു, സി​ഖ്, പാ​​ഴ്​​സി മ​ത​വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​ഞ്ച്​ ജ​ഡ്​​ജി​മാ​രാ​ണ്​ കേ​സ്​ പ​രി​ഗ​ണി​ക്കു​ന്ന​തെ​ന്ന പ്ര​ത്യേ​ക​ത​യു​ണ്ട്.

ചീ​ഫ്​ ജ​സ്​​റ്റി​സ്​ ജെ.​എ​സ്. ഖെ​ഹാ​റി​​​െൻറ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള ബെ​ഞ്ചി​ൽ ജ​സ്​​റ്റി​സു​മാ​രാ​യ കു​ര്യ​ൻ ജോ​സ​ഫ്, യു.​യു. ല​ളി​ത്, രോ​ഹി​ങ്​​​ട​ൺ ന​രി​മാ​ൻ, അ​ബ്​​ദു​ൽ ന​സീ​ർ എ​ന്നി​വ​രാ​ണ്​ സ​ഹ ജ​ഡ്​​ജി​മാ​ർ. ഹി​ന്ദു പി​ന്തു​ട​ർ​ച്ചാ​വ​കാ​ശ കേ​സി​ൽ വി​ധി പ​റ​യു​ന്ന​തി​നി​ടെ മു​സ്​​ലിം സ്​​ത്രീ​ക​ളു​ടെ സ്വാ​ത​ന്ത്ര്യ​ദാ​ഹ​വും പ​രി​ശോ​ധി​ക്കാ​ൻ സ്വ​മേ​ധ​യാ ര​ജി​സ്​​റ്റ​ർ ചെ​യ്ത കേ​സി​ലൂ​ടെ​യാ​ണ്​ മു​ത്ത​ലാ​ഖും ബ​ഹു​ഭാ​ര്യ​ത്വ​വും ച​ട​ങ്ങു​ക​ല്യാ​ണ​വും നി​രോ​ധി​ക്കു​ന്ന വി​ഷ​യം പ​രി​ഗ​ണ​ന​ക്ക്​ വ​ന്ന​ത്. 

മു​സ്​​ലിം വ്യ​ക്തി​നി​യ​മം അ​നു​വ​ദി​ക്കു​ന്ന ബ​ഹു​ഭാ​ര്യ​ത്വം ഭ​ര​ണ​ഘ​ട​ന​വി​രു​ദ്ധ​മാ​ണോ? ഒ​രു മു​സ്​​ലിം ഭാ​ര്യ​യു​ടെ​യോ കോ​ട​തി​യു​ടെ​യോ അ​നു​മ​തി​യി​ല്ലാ​തെ ഒ​രേ​യി​രു​പ്പി​ൽ മൂ​ന്ന് മൊ​ഴി ചൊ​ല്ലു​ന്ന​ത് ഭ​ര​ണ​ഘ​ട​ന​വി​രു​ദ്ധ​മാ​ണോ? ഒ​രു മു​സ്​​ലിം ഒ​ന്നി​ലേ​റെ ഭാ​ര്യ​മാ​രെ നി​ല​നി​ർ​ത്തു​ന്ന​ത് ക്രൂ​ര​മാ​യ പ്ര​വൃ​ത്തി​യാ​ണോ? എ​ന്നീ ചോ​ദ്യ​ങ്ങ​ളാ​ണ് മു​സ്​​ലിം സ്​​ത്രീ​ക​ളു​ടെ സ്വാ​ത​ന്ത്ര്യ​ദാ​ഹ​ത്തി​​െൻറ പേ​രി​ൽ സു​പ്രീം​കോ​ട​തി സ്വ​മേ​ധ​യാ ര​ജി​സ്​​റ്റ​ർ ചെ​യ്ത ആ​ദ്യ കേ​സി​ലു​ള്ള​ത്. തു​ട​ർ​ന്ന്​ വി​വാ​ഹ​മോ​ചി​ത​രാ​യ മു​സ്​​ലിം സ്​​ത്രീ​ക​ളു​ടെ പേ​രി​ൽ, ത്വ​ലാ​ഖ്​ നി​രോ​ധ​ന​മാ​വ​​ശ്യ​പ്പെ​ട്ട്​ ഏ​താ​നും ഹ​ര​ജി​ക​ളും വ​ന്നു. 

മു​ത്ത​ലാ​ഖ്, ബ​ഹു​ഭാ​ര്യ​ത്വം എ​ന്നി​വ നി​യ​മ​വി​രു​ദ്ധ​മാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട കേ​ന്ദ്ര സ​ർ​ക്കാ​ർ ച​ട​ങ്ങു ക​ല്യാ​ണം (നി​ക്കാ​ഹ് ഹ​ലാ​ല) നി​രോ​ധി​ക്ക​ണ​മെ​ന്ന നി​ല​പാ​ടും കൈ​ക്കൊ​ണ്ടു. സ​മ​ത്വം, ലിം​ഗ​നീ​തി എ​ന്നി​വ​ക്കെ​തി​രാ​ണ് മു​ത്ത​ലാ​ഖും ബ​ഹു​ഭാ​ര്യ​ത്വ​വും നി​ക്കാ​ഹ് ഹ​ലാ​ല​യു​മെ​ന്നും അ​തി​നാ​ൽ, അ​വ​ക്കു​ള്ള നി​യ​മ​സാ​ധു​ത പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നു​മാ​ണ്​ കേ​ന്ദ്ര​നി​ല​പാ​ട്. എ​ന്നാ​ൽ, ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യ​നു​സ​രി​ച്ച്​ ഇൗ ​വി​ഷ​യം തീ​ർ​പ്പാ​ക്കേ​ണ്ട​ത്​ ഇ​സ്​​ലാ​മി​ക പ​ണ്ഡി​ത​രാ​ണെ​ന്നും സു​പ്രീം​കോ​ട​തി​യ​ല്ലെ​ന്നു​മു​ള്ള നി​ല​പാ​ടാ​ണ്​ അ​ഖി​ലേ​ന്ത്യ മു​സ്​​ലിം വ്യ​ക്​​തി​നി​യ​മ ബോ​ർ​ഡ്​ കൈ​ക്കൊ​ണ്ട​ത്. 

സു​പ്രീം​കോ​ട​തി സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സി​ലൂ​ടെ പു​നഃ​പ​രി​ശോ​ധ​ന​ക്ക് വെ​ച്ചി​രി​ക്കു​ന്ന​ത് മ​ത​വി​ശ്വാ​സി​ക​ളു​ടെ വ്യ​ക്തി​നി​യ​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളാ​ണെ​ന്നും അ​വ ചോ​ദ്യം​ചെ​യ്യു​ന്ന​ത് ഭ​ര​ണ​ഘ​ട​ന​യു​ടെ ലം​ഘ​ന​മാ​ണെ​ന്നു​മാ​ണ് ബോ​ർ​ഡ് ബോ​ധി​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muthalaq
News Summary - muthalaq :
Next Story