Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജാട്ട്​ കലാപത്തിൽ...

ജാട്ട്​ കലാപത്തിൽ കൂട്ടബലാത്സംഗം നടന്നു; പ്രതികളെ കണ്ടെത്തണമെന്ന്​ ഹൈകോടതി

text_fields
bookmark_border
ജാട്ട്​ കലാപത്തിൽ കൂട്ടബലാത്സംഗം നടന്നു; പ്രതികളെ കണ്ടെത്തണമെന്ന്​ ഹൈകോടതി
cancel

ചണ്ഡിഗഢ്​: ഹരിയാനയിൽ ജാട്ട് സംവരണത്തി​​െൻറ പേരില്‍ നടന്ന കലാപത്തില്‍ നിരവധി സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടു എന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ ശരിവെച്ച് ഹൈകോടതി. 2016 ഫെബ്രുവരിയിൽ ജാട്ട് കലാപത്തിനിടെ ഹരിയാനയിലെ മുര്‍ത്താലില്‍ കൂട്ടബലാത്സംഗം നടന്നുവെന്നും പ്രതികളെ ഉടൻ കണ്ടെത്തി പൊലീസ്​ പൊതുജനങ്ങൾക്കു മുന്നിൽ വിശ്വാസ്യത  തെളിയിക്കണമെന്നും പഞ്ചാബ് - ഹരിയാന ഹൈകോടതി ഉത്തരവിട്ടു. സംഭവത്തില്‍ ഇരയായ സ്ത്രീകളെയും അക്രമികളെയും ഉടന്‍ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തോട് കോടതി നിര്‍ദേശിച്ചു.  ബലാത്സംഗ കുറ്റങ്ങള്‍ കേസില്‍ നിന്ന് റദ്ദാക്കിയിട്ടില്ലെന്ന്​ രേഖാമൂലം സാക്ഷ്യപ്പെടുത്തണമെന്നും പൊലീസിനോട്​ കോടതി നിര്‍ദേശിച്ചു.

മുര്‍ത്താലില്‍ കൂട്ടബലാത്സംഗം നടന്നുവെന്ന റിപ്പോര്‍ട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് നേരത്തെ ഹരിയാന പൊലീസ് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമല്ലെന്ന്​ രണ്ട് ദൃക്‌സാക്ഷികളുടെ മൊഴികള്‍ ചൂണ്ടിക്കാട്ടി കോടതി അറിയിച്ചു. സ്​ത്രീകളെ കാറിൽ നിന്നും വലിച്ചിറക്കി കൊണ്ടുപോകുന്നത്​ കണ്ടെന്ന്​ ടാക്​സി ഡ്രൈവറായ ദൃക്​സാക്ഷി വ്യക്തമാക്കിയിരുന്നു.

 10 മാസങ്ങൾക്ക്​ മുമ്പ്​ നടന്ന സംഭവം തെളിയിക്കാൻ വ്യക്തമായ രേഖകളില്ലെന്ന്​ ഹരിയാന സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ബലാത്സംഗം നടന്നുവെന്ന്​ നേരിട്ട്​ തെളിക്കുന്ന മൂന്ന്​ ​തരം തെളിവുകൾ സംഭവസ്ഥലത്തുനിന്ന്​ ലഭിച്ചിട്ടുണ്ടെന്ന്​ കോടതി അറിയിച്ചു. വാഹനങ്ങളിൽ നിന്നും കലാപകാരികൾ സ്​ത്രീകളെ വലിച്ചിഴച്ച്​ കൊണ്ടുപോയതിന്​ രണ്ട്​ ദൃക്​സാക്ഷികളുമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

 ഫെബ്രുവരി 22-ന് മുർത്താലിൽ കൂട്ടബലാത്സംഗം നടന്നുവെന്ന പരാതിയുമായി കടയുടമകള്‍ മുന്നോട്ട് വരികയായിരുന്നു. 30-ഓളം ആളുകള്‍ അടങ്ങിയസംഘം കാറുകള്‍ തടയുകയും പത്തോളം സ്ത്രീകളെ സമീപത്തെ മൈതാനത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും വാഹനങ്ങൾ തീവെച്ച് നശിപ്പിക്കുകയും ചെയ്തിരുന്നു.
ബലാത്സംഗ കേസിൽ അഞ്ചുപേരെ പൊലീസ്​ അറസ്​റ്റു ചെയ്​തെങ്കിലും ഇവരുടെ രക്തസാമ്പിളുകളും സംഭവസ്ഥലത്തെ വസ്​ത്രങ്ങളിൽ നിന്നും ശേഖരിച്ചതും തമ്മിൽ യോജിക്കുന്നില്ലെന്ന്​ അറിയിച്ച്​ വിട്ടയക്കുകയായിരുന്നു. തുടർന്ന്​ പ്രത്യേക അന്വേഷണ സംഘത്തി​​െൻറ പ്രവർത്തനങ്ങളിൽ വിശ്വാസം  നഷ്​പ്പെട്ടുവെന്നും അവിദഗ്​ധമായ നടപടികളാണ്​ പൊലീസ്​ തുടരുന്നതെന്നും അമിക്കസ്​ ക്യൂരി അമിത്​ ഗുപ്​ത കോടതി അറിയിച്ചു.

ഹരിയാനയില്‍ പൊട്ടിപ്പുറപ്പെട്ട ജാട്ട് വിഭാഗ സംവരണ പ്രക്ഷോഭത്തില്‍ 30 പേര്‍ കൊല്ലപ്പെടുകയും 300 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.   

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Haryanamurthal casejatt riot
News Summary - Murthal Rapes Did Happen, Find Culprits to Instil Confidence– Highcourt
Next Story