Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅമ്മ മരിച്ചതറിയാതെ...

അമ്മ മരിച്ചതറിയാതെ മുലപ്പാൽ നുകർന്ന്​​​ കുഞ്ഞ്​

text_fields
bookmark_border
അമ്മ മരിച്ചതറിയാതെ മുലപ്പാൽ നുകർന്ന്​​​ കുഞ്ഞ്​
cancel

ഭോപാൽ: റെയിൽവേ ട്രാക്കിൽ വീണ്​ അമ്മ മരിച്ചത്​ അറിയാതെ അവൻ അമ്മിഞ്ഞ നുണയാൻ ശ്രമിക്കുകയായിരുന്നു. ത​​​െൻറ കുഞ്ഞിനായി പാൽ ചുരത്തിക്കൊണ്ട്​ അവൾ മരിച്ചു. ത​​​െൻറ അവസാന നിമിഷത്തിലും അവന്​ വിശക്കാതിരിക്കാൻ ബിസ്​കറ്റ്​ നൽകി. അമ്മയെ മരണം കവർന്നിട്ടും മുലകുടിക്കുന്നതിനുള്ള ആ കുഞ്ഞി​​​െൻറ ശ്രമം കാഴ്​ചക്കാരെ കണ്ണീരിലാഴ്​ത്തി. അവനെ പിടിച്ചു മാറ്റിയപ്പോൾ അമ്മയുടെ ചൂടിൽ നിന്ന്​ അടർത്തിമാറ്റിയ സങ്കടത്തിൽ അവൻ ബഹളം വെച്ചു. 

മധ്യപ്രദേശി​​​െൻറ തലസ്​ഥാനമായ ഭോപ്പാലിൽ നിന്ന്​ 250കിലോമീറ്റർ അകലെ ദാമോഹിലാണ്​ സംഭവം.  റെയിൽവേ ട്രാക്കിൽ  ബുധനാഴ്​ച പുലർച്ചെയോടെയാണ്​ അമ്മയെയും കുഞ്ഞിനെയും ക​ണ്ടെത്തിയത്​. ഒരു വയസുള്ള കുഞ്ഞ്​ അമ്മയുടെ മാറിടത്തിൽ പറ്റിച്ചേർന്ന്​ കിടന്ന്​​ കരയുകയും അമ്മയെ ഉണർത്താൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ​ൈകയിലുള്ള ബിസ്​കറ്റും അവൻ നുണയുന്നുണ്ടായിരുന്നു. 

സ്​ത്രീയും കുഞ്ഞും ട്രെയിനിൽ നിന്ന്​ വീണതോ ഇവരെ ട്രെയിൻ ഇടിച്ചതോ ആകാമെന്ന്​ പൊലീസ്​ പറഞ്ഞു. അവർ കുട്ടിയെ മാ​േറാട്​ ചേർത്തു പിടിച്ചതിനാലാകാം അവന്​ പരിക്കേൽക്കാതിരുന്നത്​. റെയിൽവേ ട്രാക്കിൽ പരിക്കേറ്റു കിടകകു​േമ്പാഴും അവർക്ക്​​ ബോധമുണ്ടായിരുന്നിരിക്കണം. അതിനാലാണ്​ കുഞ്ഞിനെ മുലയൂട്ടാനും ബിസ്​കറ്റ്​ നൽകി വിശപ്പ്​ മാറ്റാനും അവർ ശ്രമിച്ചത്​. 

നാട്ടുകാരാണ്​ സംഭവം ആദ്യം കണ്ടത്​. അപ്പോഴേക്കും സ്​ത്രീ മരിച്ചിരുന്നു. പിന്നീട്​ പൊലീസ്​ എത്തി ഇരുവയെും ആശുപത്രിയിലേക്ക്​ മാറ്റി. ആശുപത്രിയിലെ പരിശോധനക്ക്​ ശേഷം കുട്ടിയെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മറ്റി.

സ്​ത്രീയുടെ സമീപത്തു നിന്ന്​ ലഭിച്ച പഴ്​സ്​ അല്ലാതെ  മരിച്ച സ്ത്രീയെ തിരിച്ചറിയാന്‍ പോലീസ് ശ്രമിച്ചെങ്കിലും സൂചനകള്‍ ഒന്നും ലഭിച്ചിട്ടില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. ബന്ധുക്കളെക്കുറിച്ച് വിവരമില്ലാത്തതിനാല്‍ നോട്ടീസ് പ്രസിദ്ധീകരിക്കുമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുധീര്‍ വിദ്യാര്‍ത്ഥി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mother Deadkid Tries To Breastfeed
News Summary - Mother Dead By Tracks, Wailing Infant Tries To Breastfeed
Next Story