Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭീകരാക്രമണത്തെ...

ഭീകരാക്രമണത്തെ അതിജീവിച്ച മോഷെ വീണ്ടും മുംബൈയിൽ

text_fields
bookmark_border
ഭീകരാക്രമണത്തെ അതിജീവിച്ച മോഷെ വീണ്ടും മുംബൈയിൽ
cancel

മും​ബൈ: മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ മാ​താ​പി​താ​ക്ക​ളെ ന​ഷ്​​ട​മാ​യ ഇ​സ്രാ​യേ​ൽ ബാ​ല​ൻ മോ​ഷെ ഹോ​ൾ​സ്​​ബ​ർ​ഗ്​ വീ​ണ്ടും ഇ​ന്ത്യ​യി​ലെ​ത്തി. ഭീ​ക​രാ​ക്ര​മ​ണ​സ​മ​യ​ത്ത്​ ര​ണ്ടു വ​യ​സ്സു മാ​ത്ര​മാ​യി​രു​ന്ന മോ​ഷെ​യെ ആ​യ സാ​ന്ദ്ര സാ​മു​വ​ലാ​ണ്​ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു  ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കു​ന്ന സ​മ​യ​ത്താ​ണ്​ മോ​ഷെ​യും എ​ത്തി​യ​ത്.

ഒ​മ്പ​തു വ​ർ​ഷ​ത്തി​നു​ശേ​ഷം മും​ബൈ സ​ന്ദ​ർ​ശി​ക്കാ​നാ​യ​തി​ൽ വ​ള​രെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് മു​ത്ത​ച്ഛ​ൻ ഷി​മോ​ൺ ​റോ​സ​ൻ​ബ​ർ​ഗി​നൊ​പ്പം വ​ന്ന ​11കാ​ര​നാ​യ മോ​ഷെ പ​റ​ഞ്ഞു.  മാ​താ​പി​താ​ക്ക​ൾ കൊ​ല്ല​പ്പെ​ട്ട ന​രി​മാ​ൻ ഹൗ​സ്​ ഇ​രു​വ​രും സ​ന്ദ​ർ​ശി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​സ്രാ​യേ​ൽ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ മോ​ഷെ​യെ ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കാ​ൻ ക്ഷ​ണി​ച്ചി​രു​ന്നു.  
മാ​താ​പി​താ​ക്ക​ൾ കൊ​ല്ല​പ്പെ​ട്ട​തി​നു​ശേ​ഷം കു​ട്ടി​യെ മു​ത്ത​ച്ഛ​ൻ ഇ​സ്രാ​യേ​ലി​ലേ​ക്ക്​ കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israelmumbai attackMoshe Holtzberg
News Summary - Moshe Holtzberg: The Israeli boy who survived 2008 Mumbai attack- India news
Next Story