Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയും അമേരിക്കയും...

ഇന്ത്യയും അമേരിക്കയും ലോകത്തെ വലിയ സൈനികശക്​തികളാകണമെന്ന്​ മോ​ദി​യും ട്രംപും

text_fields
bookmark_border
modi-trump
cancel

വാ​ഷി​ങ്​​ട​ൺ/​മ​നി​ല: സ്വ​ത​ന്ത്ര ഇ​ന്തോ-​പ​സ​ഫി​ക്​ മേ​ഖ​ല​ക്കു​വേ​ണ്ടി​യു​ള്ള ത​ന്ത്ര​പ്ര​ധാ​ന പ​ങ്കാ​ളി​ത്തം മു​ൻ​നി​ർ​ത്തി ഇ​ന്ത്യ​യും അ​മേ​രി​ക്ക​യും ലോ​ക​ത്തെ വ​ലി​യ സൈ​നി​ക​ശ​ക്​​തി​ക​ളാ​ക​ണ​മെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി ​ന​രേ​ന്ദ്ര​ മോ​ദി​യും യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പും. പ്ര​ധാ​ന പ്ര​തി​രോ​ധ പ​ങ്കാ​ളി​ക​ളെ​ന്ന സ​ഹ​ക​ര​ണം ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ലു​ണ്ടെ​ന്നും വൈ​റ്റ്​​ഹൗ​സ്​ ​പ്ര​സ്​​താ​വ​ന​യി​ൽ പ​റ​യു​ന്നു. ആ​സി​യാ​ൻ ഉ​ച്ച​കോ​ടി​ക്കെ​ത്തി​യ ട്രം​പും മോ​ദി​യും മ​നി​ല​യി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്​​ച​യു​ടെ വി​ശ​ദീ​ക​ര​ണ​മെ​ന്ന നി​ല​ക്കാ​ണ്​ പ്ര​സ്​​താ​വ​ന.

ഇ​ന്ത്യ- പ​സ​ഫി​ക്​ മേ​ഖ​ല​യി​ൽ ​ൈ​ച​ന​യു​ടെ ക​ട​ന്നു​ക​യ​റ്റ​ത്തി​നെ​തി​രെ ഇ​ന്ത്യ, യു.​എ​സ്, ആ​സ്​​ട്രേ​ലി​യ, ജ​പ്പാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ൾ ​യോ​ജി​ച്ച്​ നീ​ക്കം ന​ട​ത്തു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ വൈ​റ്റ്​​ഹൗ​സ്​ വി​ദ​ശീ​ക​ര​ണം. ദ​ക്ഷി​ണ ചൈ​ന ക​ട​ലി​ൽ ചൈ​ന​യു​ടെ സൈ​നി​ക ഇ​ട​പെ​ട​ൽ ചെ​റു​ക്കു​ക​യാ​ണ്​ ഉ​ച്ച​കോ​ടി​ക്കി​ടെ രൂ​പ​പ്പെ​ട്ട സ​ഖ്യ​ത്തി​​െൻറ ല​ക്ഷ്യം. രാ​ജ്യാ​ന്ത​ര നി​യ​മം പാ​ലി​ച്ചു​ള്ള ഇ​ട​പെ​ട​ൽ ഉ​റ​പ്പാ​ക്കാ​നാ​ണ്​ ത​ങ്ങ​ൾ ശ്ര​മി​ക്കു​ക​യെ​ന്ന്​ നാ​ലു രാ​ജ്യ​ങ്ങ​ളും വ്യ​ത്യ​സ്​​ത പ്ര​സ്​​താ​വ​ന​ക​ളി​ൽ വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു.

ഇ​ന്ത്യ യു.​എ​സി​ൽ​നി​ന്ന്​ വാ​ങ്ങു​ന്ന എ​ണ്ണ​യു​ടെ അ​ള​വ്​ സ​മീ​പ​മാ​സ​ങ്ങ​ളി​ൽ ഒ​രു കോ​ടി ബാ​ര​ലാ​യി വ​ർ​ധി​ച്ച​തി​ൽ ട്രം​പ്​ ന​ന്ദി അ​റി​യി​ച്ച​താ​യി വൈ​റ്റ്​​ഹൗ​സ്​ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​യു​ന്നു. 
ഒ​ക്​​ടോ​ബ​റി​ലാ​ണ്​ അ​മേ​രി​ക്ക​ൻ ക്രൂ​ഡ്​ ഒാ​യി​ലി​​െൻറ ആ​ദ്യ ഘ​ട്ടം ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്. ഒ​രു​വ​ർ​ഷ​ത്തി​ന​കം 13000 ​േകാ​ടി രൂ​പ​യു​ടെ അ​സം​സ്​​കൃ​ത എ​ണ്ണ യു.​എ​സി​ൽ​നി​ന്ന്​ ഇ​റ​ക്കു​മ​തി ചെ​യ്യാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്​ ഇ​ന്ത്യ​ൻ ഒാ​യി​ൽ കോ​ർ​പ​റേ​ഷ​ൻ.  ഏ​ഷ്യ​യി​ൽ ത​ന്ത്ര​പ്ര​ധാ​ന പ​ങ്കാ​ളി​ത്തം ഉ​റ​പ്പി​ക്കു​ക​യാ​ണ്​ ഇ​ന്ത്യ​യു​മാ​യു​ള്ള സ​ഹ​ക​ര​ണ​ത്തി​​െൻറ ല​ക്ഷ്യ​മാ​യി ട്രം​പ്​ കാ​ണു​ന്ന​തെ​ന്ന്, കൂ​ടി​ക്കാ​ഴ്​​ച​യെ​ക്കു​റി​ച്ച്​ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി എ​സ്. ജ​യ​ശ​ങ്ക​ർ വി​ദ​ശീ​ക​രി​ച്ചു. 

അ​തി​നി​ടെ, ട്രം​പ്​ ഭ​ര​ണ​കൂ​ട​ത്തി​നു​കീ​ഴി​ൽ ഇ​ന്ത്യ​യു​മാ​യു​ള്ള ബ​ന്ധം കൂ​ടു​ത​ൽ ശ​ക്​​ത​മാ​കു​മെ​ന്ന്​ വൈ​റ്റ്​ ഹൗ​സ്​ പ്രി​ൻ​സി​പ്പ​ൽ ഡെ​പ്യൂ​ട്ടി പ്ര​സ്​ സെ​ക്ര​ട്ട​റി രാ​ജ്​ ഷാ ​പ​റ​ഞ്ഞു. യു.​എ​സി​നും ചൈ​ന​ക്കു​മി​ട​യി​ലു​ള്ള​തി​നെ​ക്കാ​ൾ പൊ​തു​വാ​യ കാ​ര്യ​ങ്ങ​ൾ യു.​എ​സി​നും ഇ​ന്ത്യ​ക്കും ഇ​ട​യി​ലു​ണ്ട്. മോ​ദി​യു​മാ​യു​ള്ള യു.​എ​സ്​ ബ​ന്ധം എ​ന്ന​ത്​ ട്രം​പി​ന്​ മോ​ദി​യു​മാ​യു​ള്ള ബ​ന്ധം ത​ന്നെ​യാ​ണ്, ട്രം​പ്​ മോ​ദി​യെ ഇ​ഷ്​​ട​പ്പെ​ടു​ന്നു, ഏ​റെ സാ​ധ്യ​ത​ക​ളു​ള്ള ബ​ന്ധ​മാ​ണി​ത് -രാ​ജ്​ ഷാ ​പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modimalayalam newsASEANDonald Trump
News Summary - Modi-Trump statement on ASEAN-india news
Next Story