Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപനീർസെൽവത്തെ...

പനീർസെൽവത്തെ വിശ്വസിക്കാനാകില്ലെന്ന്​ പളനിസാമി

text_fields
bookmark_border
പനീർസെൽവത്തെ വിശ്വസിക്കാനാകില്ലെന്ന്​ പളനിസാമി
cancel

ചെന്നൈ: യോജിപ്പിലെത്തിയെന്ന വാർത്തകൾക്ക്​ പുറകെ എടപ്പാടി പക്ഷവും പനീർസെൽവം പക്ഷവും വീണ്ടും ഇടയുന്നു. ഇരുപക്ഷവും പരസ്​പരം കുറ്റപ്പെടുത്തിക്കൊണ്ടുള്ള റിപ്പോർട്ടുകളാണ്​ ഇ​േപ്പാൾ പുറത്തു വരുന്നത്​. തെരഞ്ഞെടുപ്പ്​ കമീഷന്​ സമർപ്പിച്ച സത്യവാങ്​മൂലത്തിൽ പാർട്ടി പുറത്താക്കിയ ശശികലയും ടി.ടി.വി ദിനകരനും ഉൾപ്പെട്ടതാണ്​ പനീർസെൽവം പക്ഷത്തെ ഇപ്പോൾ ചൊടിപ്പിച്ചത്​. ശശികല എ.​െഎ.എ.ഡി.എം.കെ പാർട്ടി ജനറൽ സെക്രട്ടറിയും ടി.ടി.വി ദിനകരൻ ഡെപ്യൂട്ടി ജനറൽ​ െസക്രട്ടറിയുമാണെന്ന്​ ഉറപ്പിക്കുന്ന സത്യവാങ്​മൂലമാണ്​ പളനിസാമി പക്ഷം കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ്​ കമീഷന്​ സമർപ്പിച്ച​ത്.​ 

പനീർസെൽവം​ പക്ഷത്തെ എങ്ങനെ വിശ്വസിക്കുമെന്ന്​ തമിഴ്​നാട്​ മുഖ്യമന്ത്രി എടപ്പാടി പളനിസാമി ചോദിച്ചു.  തങ്ങൾ ഉപാധിരഹിത ചർച്ചക്ക്​ തയാറായിട്ടും ചിലർ തടസം നൽക്കുകയാണെന്ന്​ പനീർസെൽവം ഗ്രൂപ്പിനെ പേരെടുത്ത്​ പറയാതെ പളനിസാമി വിമർശിച്ചു. ഉപാധികൾ വിമത ക്യാമ്പ്​  നിർബന്ധിച്ച്​ നടപ്പിലാക്കുകയായിരുന്നു. തെര​െഞ്ഞടുപ്പ്​ ചിഹ്​നവുമായി ബന്ധപ്പെട്ട്​ തെരഞ്ഞെടുപ്പ്​ കമീഷനിലും കോടതിയിലും കേസുകൾ ഉണ്ടായ അവസരത്തിൽ എങ്ങനെയാണ്​ ചർച്ചകൾ നടത്തുകയെന്നും അദ്ദേഹം ചോദിച്ചു. 

പരസ്​പരമുള്ള ചർച്ചകളിലൂടെ മാത്രമേ പ്രശ്​നങ്ങൾക്ക്​ പരിഹാരം കാണാൻ സാധിക്കൂ. സർക്കാറും പാർട്ടിയും നന്നായി പ്രവർത്തിക്കണമെന്നാണ്​ തങ്ങളുടെ പക്ഷം ആഗ്രഹിക്കുന്നതെന്നും പളനിസാമി പറഞ്ഞു. തെരഞ്ഞെടുപ്പ്​ കമീഷനു മുമ്പാകെ സമർപ്പിച്ച പട്ടികയിൽ ഒ. പനീർ ​െസൽവത്തി​​െൻറ പേര്​ ചേർക്കുക എന്നതാണ്​ ചെയ്യാനുള്ളത്​. എന്നാൽ അവ​െര എങ്ങനെ വിശ്വസിക്കുമെന്നും അദ്ദേഹം ചോദിച്ചു. 

പനീർസെൽവം പക്ഷം ശശികലയെയും ദിനകരനെയും തുടക്കം മുതൽ എതിർക്കുന്നുണ്ട്​. അവരെ പുറത്താക്കിയാൽ മാത്രമേ ചർച്ചക്ക്​ തയാറാകൂവെന്നായിരുന്നു പനീർസെൽവം പക്ഷത്തി​​െൻറ ആവശ്യം.  അതുപ്രകാരം ഇരുവരെയും പാർട്ടിയിൽ നിന്ന്​ പുറത്താക്കിയതായി പാർട്ടി യോഗത്തിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ തെര​െഞ്ഞടുപ്പ്​ കമീഷന്​ നൽകിയ പട്ടികയിൽ ഇരുവരു​െടയും പേരുൾപ്പെടുത്തിയതാണ്​ പുതിയ പ്രശ്​നങ്ങൾക്കിടയാക്കിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil Nadupalani samiops group
News Summary - Merger Talks Non-starter; How Can I Trust OPS Camp, Asks Palaniswami
Next Story