Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുംബൈയിലെ ...

മുംബൈയിലെ സ്​റ്റുഡിയോയിൽ വൻ തീപിടിത്തം

text_fields
bookmark_border
മുംബൈയിലെ  സ്​റ്റുഡിയോയിൽ വൻ തീപിടിത്തം
cancel

മുംബൈ: കിഴക്കൻ മുംബൈയിലെ സിനിവിസ്​റ്റ സ്​​റ്റുഡിയോയിൽ വൻ തീപിടിത്തം. ശനിയാഴ്​ച രാത്രി ഏഴ്​ മണിയോടെയാണ്​ തീപിടിത്തമുണ്ടായത്​. നാല്​ ആഗ്​നിശമന സേന യൂണിറ്റുകൾ തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നാണ്​ റിപ്പോർട്ട്​.

സംഭവം നടക്കുന്ന സമയത്ത്​ രണ്ട്​ ടി.വി സീരിയലുകൾ സ്​റ്റുഡിയോവിൽ ഷൂട്ട്​ ചെയ്യുകയായിരുന്നു. താരങ്ങളെല്ലാം തന്നെ സുരക്ഷിതരാണെന്നാണ്​ വിവരം​. സ്​റ്റുഡിയോവിലെ ജനറേറ്ററിൽ നിന്നാണ്​ തീപടർന്നതെന്നാണ്​ സൂചന.

അഞ്ചേക്കറിൽ സ്ഥിതി ചെയ്യുന്ന സിനിവിസ്​റ്റ സ്​റ്റുഡിയോവിൽ 30 ഷൂട്ടിങ്​​ ലൊക്കേഷനുകളാണ്​ ഉള്ളത്​. മുംബൈയിലെ കമല മിൽസിലുണ്ടായ തീപിടിത്തത്തിൽ 14 പേർ മരിച്ചതിന്​ പിന്നാലെയാണ്​ മറ്റൊരു ദുരന്തം​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai Newsmalayalam newsMassive FireCinevista Studio
News Summary - Massive Fire At Cinevista Studio In Mumbai's Kanjurmarg-India news
Next Story