Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാനുഷി ചില്ലറിന്‍റെ...

മാനുഷി ചില്ലറിന്‍റെ വിജയം 'ബേട്ടി ബച്ചാവോ'യുടെതെന്ന് ഹരിയാന മന്ത്രി

text_fields
bookmark_border
Manushi-Chillar
cancel

ചണ്ഡിഗഡ്: ലോക സുന്ദരി പട്ടം നേടിയ മാനുഷി ചില്ലറിന്‍റെ വിജയത്തിന് പിന്നിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ബേട്ടി ബച്ചാവോ പദ്ധതിയാണെന്ന് ഹരിയാന വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി കവിതാ ജെയിൻ. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പരിപാടി ശരിയായ ദിശയിൽ തന്നെ‍യാണെന്നതിന് തെളിവാണ് ചില്ലറിന്‍റെ വിജയം. രാജ്യത്തെ മുഴുവൻ പെൺ മക്കൾക്കും അഭിമാനമാണ് ചില്ലറെന്നും കവിതാ ജെയിൻ ട്വിറ്ററിലൂടെ അറിയിച്ചു. മാനുഷിയുടെ നേട്ടത്തിൽ മറ്റ് മന്ത്രിമാരും ട്വിറ്ററിൽ സന്തോഷം പങ്കുവെച്ചു.

രാജ്യത്തിനും സംസ്ഥാനത്തിനും അഭിമാനമാണ് മാനുഷി ചില്ലറെന്നായിരുന്നു ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ കട്ടാർ പറഞ്ഞത്. ഹരിയാനയുടെ പെൺകുട്ടികൾ എല്ലാ മേഖലയിലും പ്രഗത്ഭർ ആണെന്നുള്ളതിനുള്ള തെളിവാണ് ചില്ലറിന്‍റെ വിജയമെന്ന് ധനകാര്യ മന്ത്രി ക്യാപ്റ്റന്‍ അഭിമന്യുവും ട്വീറ്റ് ചെയ്തു. കോടിക്കണക്കിന് പെൺകുട്ടികൾക്ക്  ഇത് പ്രചോദനമാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tweetmalayalam newsManushi chillarsuccess of Beti BachaoHariyana Minister
News Summary - Manushi Chhillar: Haryana has a Miss World, says it is success of Beti Bachao- India News
Next Story