Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്കൂളിന്...

സ്കൂളിന് ദുഷ്​പേരുണ്ടാക്കാൻ ഒമ്പത് ​വയസുകാരനെ കൊന്ന് ​ഭക്ഷിച്ചു; കൗമാരക്കാരൻ അറസ്റ്റിൽ

text_fields
bookmark_border
സ്കൂളിന് ദുഷ്​പേരുണ്ടാക്കാൻ ഒമ്പത് ​വയസുകാരനെ കൊന്ന് ​ഭക്ഷിച്ചു; കൗമാരക്കാരൻ അറസ്റ്റിൽ
cancel

ലുധിയാന: ഒമ്പത്​ വയസുകാരനെ കൊന്ന് ​രക്തം ​കുടിക്കുകയും മാംസം ഭക്ഷിക്കുകയും ചെയ്ത കൗമാരക്കാരനെ പൊലീസ്​ അറസ്​റ്റ്​ചെയ്​തു. കഴിഞ്ഞ വ്യാഴാഴ്​ച ഉത്തർ പ്രദേശിലെ ദിഗ്രി മേഖലയിൽ കർണയിൽ സിങ്​ നഗറിലാണ്​ സംഭവം. സ്കൂളിൽ ദുഷ്​പേരുണ്ടാക്കുന്നതിന്​ ഇങ്ങനെയൊരു കൃത്യം ചെയ്​തെന്നാണ് ​കാരണമായി കൗമാരക്കാരൻ പൊലീസിനോട് ​പറഞ്ഞത്​. 

ഇതിനായി കുട്ടിയെ കൊന്നശേഷം ശരീരത്തിൽ നിന്ന്​ ഹൃദയം മുറിച്ചുമാറ്റി അടുത്തുള്ള സ്കൂൾ പരിസരത്ത് ​നിക്ഷേപിക്കുകയും ചെയ്​തു. ഒമ്പത് ​വയസുകാര​​െൻറ ഹൃദയം സ്​കൂൾ പരിസരത്ത്​ നിന്ന്​ കണ്ടെടുത്തിട്ടുണ്ട്​. കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ്​ കൊലയാളിയായ കൗമാരക്കാരനെ പൊലീസ്​കണ്ടെത്തിയത്​. 

കുട്ടിയുടെ മൃതദേഹം കഷണങ്ങളായി മുറിച്ച നിലയിലായിരുന്നു. കൗമരക്കാരന് മാനസിക പ്രശ്​നങ്ങൾ ഉള്ളതായും മാംസം പച്ചക്ക്​ കഴിക്കാൻ ഇഷ്​ടപ്പെട്ടിരുന്നതായും പൊലീസ് ​പറഞ്ഞു. ചിലപ്പോൾ സ്വന്തം കൈ കടിച്ചുതിന്നുന്ന ശീലം കൗമാരക്കാരനുണ്ടായിരുന്നതായും മാതാപിതാക്കളും പറയുന്നുണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Boy kill
News Summary - Ludhiana Police says alleged murderer
Next Story