Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉത്തരാഖണ്ഡിൽ വൻ...

ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ; 15,000 യാത്രികർ കുടുങ്ങി

text_fields
bookmark_border
ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ; 15,000 യാത്രികർ കുടുങ്ങി
cancel

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വിഷ്​ണുപ്രയാഗിനു സമീപം ഹാതിപർവതിലുണ്ടായ വൻ മണ്ണിടിച്ചിലിനെ തുടർന്ന്​ ആയിരക്കണക്കിന്​ യാത്രക്കാർ വഴിയിൽ കുടുങ്ങി. ചമോലി ജില്ലയിൽനിന്ന്​ ഒമ്പതു കിലോമീറ്റർ അകലെ വെള്ളിയാഴ്​ച ഉച്ചക്കാണ്​ സംഭവം. കൂറ്റൻ പാറക്കല്ലുകൾ അടർന്നുവീണ്​ റിഷികേശ്​^ബദ്​രീനാഥ്​ ഹൈവേ തകർന്നതോടെ ഇതുവഴി ഗതാഗതം നിലച്ചു. നൂറുകണക്കിന്​ വാഹനങ്ങൾ പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്​. 13,500ഒാളം പേർ വിവിധ കേന്ദ്രങ്ങളിൽ ഒറ്റപ്പെട്ട നിലയിലാണ്​. യാത്രക്കാർക്ക്​ ആർക്കും പരിക്കില്ല.

150 മീറ്റർ പരിധിയിൽ പാറക്കല്ലുകളും മണ്ണും കൂടിക്കിടക്കുന്നതിനാൽ റോഡ്​ വീണ്ടും തുറന്നുകൊടുക്കാൻ രണ്ടു ദിവസത്തെ രക്ഷാപ്രവർത്തനമെങ്കിലും വേണ്ടിവരുമെന്നാണ്​ സൂചന. മണ്ണുനീക്കാൻ കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളുൾ​പ്പെടെ സ്​ഥലത്തെത്തിച്ചിട്ടുണ്ട്​. 

ബദരീനാഥിൽനിന്ന്​ മടങ്ങിയ 50 വാഹനങ്ങളും അങ്ങോട്ടുപോകുന്ന 100 വാഹനങ്ങളുമാണ്​ കുടുങ്ങിക്കിടക്കുന്നത്​. വാഹനങ്ങളി​ലുള്ള യാത്രക്കാർക്ക്​ അടിയന്തര സേവനങ്ങൾ ഉറപ്പാക്കാൻ സംവിധാനമൊരുക്കിവരുകയാണ്​. റോഡ്​ പഴയ നിലയിലാകും വരെ വാഹനങ്ങൾ വീണ്ടും പുറപ്പെടുന്നത്​ തടയാൻ നിർദേശം നൽകിയതായി സുരക്ഷ ചുമതലയുള്ള ബോർഡർ റോഡ്​ ഒാർഗനൈസേഷൻ അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uttarakhandLandslide
News Summary - Landslide in Uttarakhand, pilgrims hit
Next Story